Posted On
date_range Updated On
date_range നീറ്റ് 2020; പരീക്ഷ സെപ്റ്റംബർ 13ന്, പരീക്ഷകേന്ദ്രം ഏതു നഗരത്തിലെന്ന് അറിയാം
ന്യൂഡൽഹി: നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ കേന്ദ്രം ഏതു നഗരത്തിലാണെന്ന് അറിയാം. സെപ്റ്റംബർ 13ന് ഉച്ച രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെയാണ് പരീക്ഷ.
പരീക്ഷാർഥികൾക്ക് എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റിലുടെ പരീക്ഷകേന്ദ്രം ഏതു നഗരത്തിലാണെന്ന് അറിയാനാകും. നീറ്റ് അഡ്മിറ്റ് കാർഡുകൾ ഉടൻതന്നെ ലഭ്യമാകുമെന്നും അറിയിച്ചു. വിദ്യാർഥികൾക്ക് www.nta.ac.in, www.ntaneet.nic.in എന്നീ വെബ്സൈറ്റുകളിലൂടെ നീറ്റ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.