നീറ്റ്​: എല്ലാ പരീക്ഷ കേ​ന്ദ്രങ്ങളിലേക്കും കെ.എസ്​.ആർ.ടി.സി സർവിസ്​

തിരുവനന്തപുരം: നീറ്റ്​ പരീക്ഷക്കുള്ള വിദ്യാർഥികൾക്കായി കെ.എസ്​.ആർ.ടി.സി യാത്രാ ക്രമീകരണ​ം ഏർപ്പെടുത്തി. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലേക്കും സർവിസ്​ നടത്താൻ ഡിപ്പോകൾക്കും മേഖല അധികാരികൾക്കും ചീഫ്​ ഒാഫിസ്​ നിർദേശം നൽകി​.

തിരക്ക്​ അനുഭവപ്പെടുമെന്നതിനാൽ ഇത്​ കണക്കിലെടുത്തുള്ള സർവിസ്​ ക്രമീകരണം ഏർപ്പെടുത്തും. കോവിഡ്​ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ്​ സർവിസുകൾ നടത്തുക. ക​ൃത്യമായ ഇടവേളകൾക്ക്​ പുറമേ ആവശ്യപ്പെങ്കിൽ ഡിപ്പോകൾക്ക്​ അധിക സർവിസുകളും ട്രിപ്പുകളും ഒാപറേറ്റ്​ ചെയ്യാം.

മാത്രമല്ല, പരീക്ഷ നടക്കുന്ന ഞായറാഴ്​ച ഒാപറേറ്റിങ്​ വിഭാഗം ജീവനക്കാരുടെ അവധികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. ഇൻസ്‌പെക്ടർമാരും സ്ക്വാഡും പരിശോധന നടത്തണമെന്നും ഇത്​ സംബന്ധിച്ച ഉത്തരവിൽ പറയുന്നു. ചില ഡിപ്പോകൾ ഒാൺലൈൻ റിസർവേഷൻ സൗകര്യത്തോടെയാണ്​ ബസുകൾ ഒാപറേറ്റ്​ ചെയ്യുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.