കേരള എൻജിനീയറിങ്​ പ്രവേശന പരീക്ഷ ഏപ്രിൽ 22, 23 തീയതികളിൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ഏ​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. 22ന്​ ​രാ​വി​ലെ 10​ മു​ത​ൽ 12.30 വ​രെ പേ​പ്പ​ർ ഒ​ന്ന്​ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി പ​രീ​ക്ഷ​യും 2 3ന്​ ​രാ​വി​ലെ 10​ മു​ത​ൽ 12.30വ​രെ പേ​പ്പ​ർ ര​ണ്ട്​ മാ​ത്ത​മാ​റ്റി​ക്​​സ്​ പ​രീ​ക്ഷ​യും ന​ട​ക്കും.

സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​യി​ലും മും​ബൈ, ഡ​ൽ​ഹി, ദു​ബൈ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രീ​ക്ഷ ന​ട​ക്കും. സം​സ്ഥാ​ന​ത്തെ വി​വി​ധ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സം​സ്ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തു​ന്ന പ​രീ​ക്ഷ എ​ഴു​തി യോ​ഗ്യ​ത നേ​ട​ണം.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച മാ​റ്റ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ജ​നു​വ​രി ആ​ദ്യം ചേ​രു​ന്ന പ​രീ​ക്ഷ പ​രി​ഷ്​​ക​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മി​നി​മം മാ​ർ​ക്ക്, മൈ​ന​സ്​ മാ​ർ​ക്ക്, പ​രീ​ക്ഷ​ക്ക്​ മ​ല​യാ​ള​ത്തി​ൽ ചോ​ദ്യം ഉ​ൾ​പ്പെ​ടു​ത്ത​ൽ​ ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ തീ​രു​മാ​ന​മെ​ടു​ക്കു​ക.

Tags:    
News Summary - Kerala Engineering Entrance Exam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.