Posted On
date_range Updated On
date_range ജെ.ഇ.ഇ മെയിൻ: ഇന്നു രാത്രിവരെ അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ രണ്ടാം സെഷൻ പരീക്ഷക്ക് അപേക്ഷിക്കാൻ വ്യാഴാഴ്ച രാത്രിവരെ അവസരം. കഴിഞ്ഞ 12ന് അവസാനിപ്പിച്ച രജിസ്ട്രേഷൻ വ്യാപകമായ ആവശ്യത്തെ തുടർന്നാണ് വ്യാഴാഴ്ച രാത്രി 10.50 വരെ നീട്ടിയത്.
ഇതിനായി വെബ്സൈറ്റിലെ രജിസ്ട്രേഷൻ വിൻഡോ ബുധനാഴ്ച വീണ്ടും തുറന്നു. വ്യാഴാഴ്ച രാത്രി 11.50 വരെ ഓൺലൈനായി ഫീസടക്കാം. https://jeemain.nta.nic.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഏപ്രിൽ ആറുമുതൽ 12 വരെയാണ് ജെ.ഇ.ഇ മെയിൻ രണ്ടാം സെഷൻ പരീക്ഷ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.