ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; ആർ.കെ ശിശിർ ഒന്നാമത്; പെൺകുട്ടികളിൽ തനിഷ്ക

ന്യൂഡൽഹി: ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. ബോംബെ ഐ.ഐ.ടിയാണ് ഫലം പുറത്തുവിട്ടത്. jeeadv.ac.in എന്ന വെബ്സൈറ്റ് വഴി ഫലമറിയാം. മുംബൈ സോണിലെ ആർ.കെ. ശിശിർ ആണ് ഏറ്റവും ഉയർന്ന സ്കോർ നേടിയത്. 360 ൽ 314 മാർക്കാണ് ശിശിർ സ്വന്തമാക്കിയത്. ഡൽഹി സോണിലെ തനിഷ്ക കബ്ര ആണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയത്. 277 മാർക്കാണ് തനിഷ്ക നേടിയത്. അഖിലേന്ത്യ തലത്തിൽ തനിഷ്കക്ക് 16ാം റാങ്കാണ്.

ആഗസ്റ്റ് 28ന് രണ്ട് ഘട്ടമായാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ നടന്നത്. രാവിലെ ഒമ്പതു മുതർ 12 വരെയായിരുന്നു ആദ്യഘട്ടം. ഉച്ചക്ക് 2.30 മുതൽ 5.30 വരെയായിരുന്നു രണ്ടാംഘട്ടം. പ്രൊവിഷനൽ ഉത്തര സൂചിക സെപ്റ്റംബർ മൂന്നിന് പുറത്തുവിട്ടിരുന്നു.ഒന്നരലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. അതിൽ 40,000പേർ യോഗ്യത നേടി.

Tags:    
News Summary - JEE Advanced 2022 Result Declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.