എല്‍.ഡി ക്ളര്‍ക്ക് പരീക്ഷ  ജൂണ്‍ 17 മുതല്‍ ആഗസ്റ്റ് 26 വരെ

തിരുവനന്തപുരം: എല്‍.ഡി ക്ളര്‍ക്ക് പരീക്ഷ ഏഴ് ഘട്ടമായി നടക്കും. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ ഒ.എം.ആര്‍ മാതൃകയിലാണ് പരീക്ഷ. ജൂണ്‍ 17ന് ആരംഭിച്ച് ആഗസ്റ്റ് 26ന് അവസാനിക്കും.ആകെ 17.94 ലക്ഷം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്. 
പരീക്ഷ തീയതി ഇപ്രകാരം: 
•തിരുവനന്തപുരം, മലപ്പുറം ജില്ലകള്‍-ജൂണ്‍ 17   
•കൊല്ലം, തൃശൂര്‍, കാസര്‍കോട് -ജൂലൈ -ഒന്ന്    
•എറണാകുളം, കണ്ണൂര്‍ -ജൂലൈ 15     
•ആലപ്പുഴ, ഇടുക്കി, കോഴിക്കോട് -ജൂലൈ 29     
•പത്തനംതിട്ട, പാലക്കാട് -ആഗസ്റ്റ് 19    
•കോട്ടയം, വയനാട് -ആഗസ്റ്റ് 26    
•ബൈ ട്രാന്‍സ്ഫര്‍(തസ്തിക മാറ്റം): 14 ജില്ലകളിലെയും പരീക്ഷ ആഗസ്റ്റ് അഞ്ച്  പതിവുപോലെ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയിലാണ് -2.29 ലക്ഷം. കുറവ് വയനാട്ടില്‍ -58113. എറണാകുളത്ത് 1.99 ലക്ഷവും മലപ്പുറത്ത് 1.69 ലക്ഷവും കൊല്ലത്ത് 1.13 ലക്ഷവും തൃശൂരില്‍ 1.61 ലക്ഷവും കണ്ണൂരില്‍ 1.24 ലക്ഷവും കോഴിക്കോട്ട് 1.66 ലക്ഷവും പാലക്കാട്ട് 1.48 ലക്ഷവും കോട്ടയത്ത് 1.14 ലക്ഷവും അപേക്ഷകരുണ്ട്. മറ്റ് ജില്ലകളില്‍ ഒരു ലക്ഷത്തിന് താഴെയാണ് അപേക്ഷകര്‍.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.