തിരുവനന്തപുരം: ബുധനാഴ്ച ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയ ക്യാമ്പുകൾ 33 ശതമാനം അധ്യാപകർ പെങ്കടുക്കുന്ന രീതിയിൽ ക്രമീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. സാമൂഹിക അകലം ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് ഇൗ നടപടി.
ക്യാമ്പിെൻറ പ്രവൃത്തി സമയം പത്ത് മുതൽ നാല് വരെ എന്നത് എട്ട് മുതൽ അഞ്ച് വരെയാക്കി വർധിപ്പിച്ചു. പ്രതിദിനം 26 പേപ്പറുകൾ മൂല്യനിർണയം നടത്തിയാൽ മതിയെന്ന നിയന്ത്രണം എടുത്തുകളയുകയും ചെയ്തു. ബുധനാഴ്ച രണ്ടാം വർഷ പരീക്ഷയുടെ മൂല്യനിർണയമാണ് ആരംഭിക്കുക.
മൂല്യനിർണയ സമയത്ത് ഹാളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു. ഉത്തരക്കടലാസുകളുടെ ഫോേട്ടാ എടുക്കുന്നതും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം ചെയ്യുന്ന വിഷയങ്ങളുടെ സ്കോറിൽ നിശ്ചിത ശതമാനത്തിലധികം വ്യത്യാസമുണ്ടെങ്കിൽ അസിസ്റ്റൻറ് എക്സാമിനർക്കൊപ്പം ചീഫ് എക്സാമിനർമാർക്കുമെതിരെ പരീക്ഷ മാന്വൽ പ്രകാരം അച്ചടക്ക നടപടിയുണ്ടാകും. ബുധനാഴ്ച തുടങ്ങുന്ന ആദ്യഘട്ട മൂല്യനിർണയം എട്ട് ദിവസമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.