ന​വ​നീ​ത്

അഖിലേന്ത്യ ട്രേഡ് ടെസ്റ്റ്; എം.എസ്. നവനീതിന് ഒന്നാം റാങ്ക്

കൊ​ടു​ങ്ങ​ല്ലൂ​ർ: എം.​എ​ൽ.​പി.​ജി ട്രേ​ഡി​ൽ ഓ​ൾ ഇ​ന്ത്യ ട്രേ​ഡ് ടെ​സ്റ്റി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ പു​ല്ലൂ​റ്റ് സ്വ​ദേ​ശി​യും മാ​ള ഗ​വ. ഐ.​ടി.​ഐ വി​ദ്യാ​ർ​ഥി​യു​മാ​യ എം.​എ​സ്. ന​വ​നീ​ത് ഒ​ന്നാം റാ​ങ്ക് നേ​ടി. ജൂ​ലൈ​യി​ൽ ന​ട​ന്ന ടെ​സ്റ്റി​ലാ​ണ് ന​വ​നീ​ത് ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്. പു​ല്ലൂ​റ്റ് മാ​ളി​യേ​ക്ക​ൽ സ​ഹ​ദേ​വ​ന്റെ​യും ഇ​ന്ദി​ര സ​ഹ​ദേ​വ​ന്റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: ന​ന്ദ​കു​മാ​ർ (യു.​എ.​ഇ). ന​വ​നീ​തി​ന് പു​ല്ലൂ​റ്റ് ഗ്രാ​മീ​ണ ക​ലാ​വേ​ദി വാ​യ​ന​ശാ​ല സ്വീ​ക​ര​ണം ന​ൽ​കി. കൗ​ൺ​സി​ല​ർ പി.​എ​ൻ. വി​ന​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി. പീ​താം​ബ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - All India Trade Test- 1st rank for MS Navaneeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.