തിരുവനന്തപുരം: എട്ടാം ക്ലാസിൽ മിനിമം മാർക്ക് നേടാത്ത വിദ്യാർഥികൾക്കായി നടത്തിയ പുനഃപരീക്ഷയുടെ ഫലം മേയ് രണ്ടിന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 3,98,181 പേരാണ് ആകെ പരീക്ഷയെഴുതിയത്. ഇവരിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഇ ഗ്രേഡ് ലഭിച്ചവർ 86,309 ആണ്. ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളിൽ നേടാത്തവർ 5,516 ആണ്. മിനിമം നേടേണ്ട 30 ശതമാനം മാർക്കില്ലാത്തവർക്കായി ഏപ്രിൽ എട്ടു മുതൽ 24 വരെ സ്കൂളുകളിൽ അധിക പിന്തുണ ക്ലാസുകൾ നടത്തുകയും തുടർന്ന്, 25 മുതൽ പുനഃപരീക്ഷ നടത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.