കമ്പ്യൂട്ടർ അധിഷ്ഠിത ഒാൺലൈൻ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ് -2019) ഫെബ്രുവരി രണ്ട്, മൂന്ന്, ഒമ്പത്, 10 തീയതികളിൽ നടക്കും. രാവിലെ ഒമ്പത് മുതൽ 12 മണിവരെയും ഉച്ചക്കുശേഷം രണ്ടു മുതൽ അഞ്ചു മണിവരെയും രണ്ട് സെക്ഷനുകളായാണ് പരീക്ഷ.
എയ്റോസ്പേസ്, സിവിൽ, കെമിക്കൽ, ആർക്കിടെക്ചർ, കമ്പ്യൂട്ടർ സയൻസ് ആൻഡ് െഎ.ടി, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മൈനിങ്, പെട്രോളിയം ഉൾപ്പെടെ 24 പേപ്പറുകൾ പരീക്ഷക്കുണ്ടാവും. ഒരാൾക്ക് ഏതെങ്കിലുമൊരു പേപ്പറിൽ പരീക്ഷയെ അഭിമുഖീകരിക്കാം. കേരളത്തിൽ തിരുവനന്തപുരം, നെടുമങ്ങാട്, ആറ്റിങ്ങൽ, പുനലൂർ, കൊല്ലം, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, പാല, മൂവാറ്റുപുഴ, ഇടുക്കി, കാഞ്ഞിരപ്പള്ളി, എറണാകുളം, കോതമംഗലം, ആലുവ, തൃശൂർ, അങ്കമാലി, വടകര, കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
സ്കോളർഷിപ്പോടെ എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി പഠനത്തിനു നേരിട്ടുള്ള ഡോക്ടറൽ, ഗവേഷണ പഠനത്തിനും ഗേറ്റ് യോഗ്യത നിർബന്ധമാണ്. ഗേറ്റ് സ്കോറിന് മൂന്നുവർഷത്തെ പ്രാബല്യമുണ്ടായിരിക്കും.
നിരവധി കേന്ദ്ര സാതുമേഖല സ്ഥാപനങ്ങളിൽ എക്സിക്യൂട്ടിവ്, എൻജിനീയർ ട്രെയിനികളെ െതരഞ്ഞെടുക്കുന്നതിന് ഗേറ്റ് സ്കോർ മാനദണ്ഡമാക്കാറുണ്ട്. ഗെയിൽ, എച്ച്.എ.എൽ, െഎ.ഒ.സി.എൽ, എൻ.ടി.പി.സി, എൻ.പി.സി.െഎ.എൽ, ഒ.എൻ.ജി.സി മുതലായ സ്ഥാപനങ്ങളാണ് നിയമനത്തിന് ഗേറ്റ് സ്കോർ ഉപയോഗിക്കുന്നത്.
ഗേറ്റ് 2019 ഒൗദ്യോഗിക വിജ്ഞാപനം http://gate.iitm.ac.in ൽ ആഗസ്റ്റിൽ പ്രസിദ്ധപ്പെടുത്തും. െഎ.െഎ.ടി മദ്രാസാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. അപേക്ഷ ഫീസ് 1500 രൂപ. വനിതകൾക്കും എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാർക്കും 750 രൂപ.
ഗേറ്റ് ഒാൺലൈൻ ആപ്ലിക്കേഷൻ പ്രോസസിങ് സിസ്റ്റം (http://appsgate.iitm.ac.in) സെപ്റ്റംബർ ഒന്നിന് സജ്ജമാമാകും. പിഴ കൂടാതെ സെപ്റ്റംബർ ഒന്ന് മുതൽ 21 വരെയും അല്ലാതെ ഒക്ടോബർ ഒന്ന് വരെയും അപേക്ഷ ഒാൺലൈനായി സമർപ്പിക്കാം.
എൻജിനീയറിങ്/ ടെക്നോളജി/ ആർക്കിടെക്ചർ/ ഫാർമസി ബിരദുകാർക്കും ഫൈനൽ യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും നാലുവർഷത്തെ ബി.എസ് അല്ലെങ്കിൽ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദാനന്തര ബിരുദകാർക്കും ഇൻറഗ്രേറ്റഡ് എം.ഇ/ എം.ടെക്/ എം.എസ്സി/ ബി.എസ്-എം.എസ് മുതലായ യോഗ്യതയുള്ളവർക്കും ‘ഗേറ്റ് 2019’ ന് രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷ സിലബസ് എന്നിവ വെബ്സൈറ്റിൽ ലഭിക്കും.
‘ഗേറ്റ് 2019’ വിശദമായ വിജ്ഞാപനം http://gate.iitm.in, http://gate.iisc.ac.in, www.gate.iitb.ac.in മുതലായ െഎ.െഎ.ടികളുടെ വെബ്സൈറ്റിൽ യഥാസമയം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.