ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍െറ കീഴിലുള്ള സ്ഥാപനങ്ങളില്‍ മാനേജ്മെന്‍റില്‍ പി.ജി പ്രവേശത്തിനായുള്ള ദേശീയതലത്തിലുള്ള കോമണ്‍ മാനേജ്മെന്‍റ് അഡ്മിഷന്‍ ടെസ്റ്റ് (സീമാറ്റ്-2016) ന് അപേക്ഷിക്കാന്‍ സമയമായി.
കേരളത്തില്‍ 89 സ്ഥാപനങ്ങളില്‍ സീമാറ്റ് വഴി പ്രവേശം ലഭിക്കും. 2016 ജനുവരി 17 നാണ് പ്രവേശപരീക്ഷ. ഓണ്‍ലൈനായി നടക്കുന്ന പരീക്ഷ കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് ആന്‍ഡ് ഡാറ്റ ഇന്‍ട്രപ്രട്ടേഷന്‍, ലോജിക്കല്‍ റീസണിങ്, ലാംഗ്വേജ് കോംബ്രഹന്‍ഷന്‍, ജനറല്‍ അവെയര്‍നസ് എന്നീ വിഷയങ്ങളിലാണ് ഉണ്ടാവുക. 25 ചോദ്യങ്ങളാണ് ഓരോ വിഭാഗത്തിലുമുണ്ടാവുക. ഒരു തെറ്റ് ഉത്തരത്തിനും ഒരു മാര്‍ക്ക് വീതം കുറയും. 180 മിനിറ്റാണ് ലഭിക്കുക.
ഡിസംബര്‍ 11 മുതല്‍ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ടെസ്റ്റ് പരിശീലനത്തിന് അവസരമുണ്ടാകും.
യോഗ്യത: പി.ജി.ഡി.എം, എം.ബി.എ പ്രവേശത്തിന് 50 ശതമാനം മാര്‍ക്കോടെ(സംവരണ വിഭാഗം 45ശതമാനം) ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പി.ജി.സി.എം-അംഗീകൃത സര്‍വകലാശാല ബിരുദം, എക്സിക്യൂട്ടിവ് പി.ജി.ഡി.എം- ബിരുദവും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത മാനേജീരിയല്‍/ സൂപ്പര്‍വൈസറി പരിചയവും.
പരീക്ഷ ഫീസ്: ജനറല്‍/ ഒ.ബി.സി 1400, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ 700. ഇന്‍റര്‍നെറ്റ് ബാങ്കിങ്, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടക്കാം. www.aictecmat.inല്‍ നിന്ന് ചലാന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം 24 മണിക്കൂറിനുശേഷം അടുത്ത എസ്.ബി.ഐ ബ്രാഞ്ചില്‍ ഫീസ് അടക്കുകയും ചെയ്യാം. ഫീസ് അടക്കാനുള്ള അവസാന തീയതി 2016 ജനുവരി ആറ്.
അപേക്ഷിക്കേണ്ട വിധം: www.aictecmat.in വെബ്സൈറ്റ് വഴി സെല്‍ഫ് രജിസ്ട്രേഷന്‍, പേമെന്‍റ്, ആപ്ളിക്കേഷന്‍ ഫോറം പൂരിപ്പിക്കല്‍ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് അപേക്ഷിക്കേണ്ടത്.
നവംമ്പര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. ജനുവരി 30 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.