ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം അറിയാം

തിരുവനന്തപുരം: പ്ളസ്ടു^വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു. പ്ളസ്ടുവില്‍ 83.96 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
കഴിഞ്ഞവര്‍ഷം 79.39 ശതമാനമായിരുന്നു വിജയം. 10839 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചത്. 89.34 ശതമാനം പെണ്‍കുട്ടികളും 77.78 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. എറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള ജില്ല കോഴിക്കോടാണ്. 87.5 ശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള ജില്ല പത്തനംതിട്ട(76.11). 59 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. തിരുവനന്തപുരമാണ് ഏറ്റവും കൂടുതല്‍ എ പ്ളസ് നേടിയ ജില്ല. സേ പരീക്ഷ ജൂണ്‍ 8 മുതല്‍ 12 വരെ നടക്കും.
വി.എച്ച്.എസ്.ഇയില്‍ 91.63 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്.
www.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ പ്ളസ്ടു പരീക്ഷാ ഫലം ലഭിക്കും.
www.results.kerala.nic.in, www.keralaresults.nic.in, www.prd.kerala.gov.in, www.itmission.kerala.gov.in http://www.itmission.kerala.gov.inഎന്നീ സൈറ്റുകളില്‍ വി.എച്ച്.എസ്.ഇ ഫലവും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.