എന്‍ജിനിയറിങ് പ്രവേശം: അലോട്മെന്‍റ് മൂന്നാക്കാന്‍ ശിപാര്‍ശ

തിരുവനന്തപുരം:  സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍  സര്‍ക്കാര്‍ അലോട്മെന്‍റിന്‍െറ എണ്ണം മൂന്നാക്കാന്‍ ശിപാര്‍ശ. സ്വാശ്രയ കോളജുകളിലേക്ക് നിലവില്‍ രണ്ട് അലോട്മെന്‍റ് മാത്രമാണ് പ്രവേശ പരീക്ഷാ കമീഷണര്‍ നടത്തുന്നത്. രണ്ട് അലോട്മെന്‍റും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വിദ്യാര്‍ഥികളുടെ ഓപ്ഷന്‍ റദ്ദാക്കപ്പെടും. അടുത്ത അലോട്മെന്‍റുകളിലൊന്നും പരിഗണിക്കില്ല. എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം ലഭിച്ചാലും മാറാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സ്വാശ്രയകോളജുകളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാന്‍ മുഴുവന്‍ കോഴ്സ് ഫീസും ഈടാക്കുന്നുമുണ്ട്. നാലുലക്ഷം രൂപയും അതിനു മുകളിലും നല്‍കിയാലേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടൂ.

സ്വാശ്രയ കോളജുകള്‍ക്ക് സീറ്റ് നഷ്ടമാവുമെന്ന കാരണത്താല്‍ ഈ വ്യവസ്ഥ പ്രോസ്പെക്ടസിലും കരാറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കാന്‍ സ്വാശ്രയ കോളജുകളിലേക്ക് മൂന്ന് അലോട്മെന്‍റുകള്‍ നടത്താനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍െറ ശിപാര്‍ശ. അലോട്മെന്‍റ് മൂന്നാക്കുന്നതിനെ സ്വാശ്രയ കോളജ് മാനേജ്മെന്‍റുകള്‍ ശക്തമായി എതിര്‍ക്കുകയാണ്. എന്നാല്‍, അലോട്ട്മെന്‍റ് കൂട്ടിയില്ളെങ്കില്‍ സര്‍ക്കാര്‍ കോളജുകളിലെ സീറ്റുകള്‍ പോലും നികത്താനാവാത്ത സ്ഥിതി തുടരുമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് സര്‍ക്കാറിനെ അറിയിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.