പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

തിരുവനന്തപുരം: ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്‍റ് അതോറിറ്റിയില്‍ എല്‍.ഡി. ക്ളര്‍ക്ക്/ബില്‍ കലക്ടര്‍ (ബൈ ട്രാന്‍സ്ഫര്‍, കാറ്റഗറി നമ്പര്‍ 203/2014), പട്ടികജാതി വികസന വകുപ്പില്‍ മെയില്‍ വാര്‍ഡന്‍ (എന്‍.സി.എ, കാറ്റഗറി നമ്പര്‍ 523/2014), വിവിധ വകുപ്പുകളില്‍ സര്‍ജന്‍റ് (കാറ്റഗറി നമ്പര്‍ 436/2014), വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക് (പട്ടികജാതി/വര്‍ഗ പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 698/2014) തസ്തികകളിലേക്ക് ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷ കേന്ദ്രത്തില്‍ മാറ്റമുണ്ട്.
തിരുവനന്തപുരം മണക്കാട് ഗവ. ടി.ടി.ഐയില്‍ (സെന്‍റര്‍ നമ്പര്‍ 1008) പരീക്ഷ എഴുതുന്ന 101901 മുതല്‍ 102260 വരെ രജിസ്റ്റര്‍ നമ്പറുള്ള ഉദ്യോഗാര്‍ഥികള്‍ അതേ കാമ്പസിലെതന്നെ പരീക്ഷാകേന്ദ്രമായ മണക്കാട് ഗവ. വി. ആന്‍ഡ് എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സില്‍ (സെന്‍റര്‍ നമ്പര്‍ 1008)  ഹാജരാകണം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.