സാങ്കേതികവിദ്യ പഠനവും എന്‍ജിനീയറിങ്ങും ഇടക്കുകയറി വന്നെങ്കിലും ശാസ്ത്രപഠനത്തിന് ഇപ്പോഴും മാറ്റ് കുറഞ്ഞിട്ടില്ല. പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും ഗവേഷണത്തിലൂടെയും ശാസ്ത്രം സ്വയം പുതിക്കിക്കൊണ്ടിരിക്കുന്നു. ഉന്നതവിജയം നേടിയാല്‍ ജോലിതേടി അലയേണ്ടതില്ളെന്നതും ശാസ്ത്രവിഷയങ്ങളുടെ പ്രത്യേകതയാണ്.
രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനങ്ങളും കമ്പനികളും ശാസ്ത്രപ്രതിഭകളെ തേടിക്കൊണ്ടിരിക്കുകയാണ്. അതില്‍ തന്നെ ഐ.ഐ.ടി, ഐ.ഐ.എസ്സി ബിരുദധാരികള്‍ക്ക് സാധ്യതകള്‍ ഏറെയാണ്.
എന്‍ജിനീയറിങ് പഠനത്തിന്‍െറ അവസാന സാധ്യതയായാണ് നാം ഐ.ഐ.ടികളെ കാണുന്നത്. എന്നാല്‍ രാജ്യത്തിന് മികച്ച ശാസ്ത്രപ്രതിഭകളെ സംഭാവനനല്‍കുകയും ചെയ്യുന്നുണ്ട് ഈ സ്ഥാപനങ്ങള്‍. ബംഗളൂരു ഐ.ഐ.എ.സിയില്‍ പിഎച്ച്.ഡി, ഭുവനേശ്വര്‍, മുംബൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുവാഹതി, ഹൈദരാബാദ്, ഇന്ദോര്‍, ജോദ്പുര്‍, കാണ്‍പൂര്‍, ഖരക്പുര്‍, മദ്രാസ്, പട്ന, റൂര്‍ക്കി, രോപര്‍ ഐ.ഐ.ടികളില്‍ എം.എസ്സി, എം.എസ്സി-പിഎച്ച്.ഡി, എം.എസ്സി-പിഎച്ച്.ഡി ഇരട്ട ബിരുദം, എം.എസ്സി-എം.ടെക്, എം.എസ്സി-എം.എസ് പ്രവേശത്തിനായി നടത്തുന്ന ജാം (ജോയന്‍റ് അഡ്മിഷന്‍ ടെസ്റ്റ്) ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2016 ഫെബ്രുവരി ഏഴിനാണ് പരീക്ഷ നടക്കുക. മദ്രാസ് ഐ.ഐ.ടിക്കാണ് ഇത്തവണത്തെ നടത്തിപ്പ് ചുമതല.
യോഗ്യത: ജനറല്‍ വിഭാഗത്തിലുള്ളവര്‍ 55 ശതമാനം മാര്‍ക്കോടെയും സംവരണവിഭാഗത്തിലുള്ളവര്‍ 50 ശതമാനം മാര്‍ക്കോടെയും ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം നേടിയിരിക്കണം.
പരീക്ഷാരീതി: ഓണ്‍ലൈനായാണ് പരീക്ഷ നടക്കുക. ബയോളജിക്കല്‍ സയന്‍സ്, ബയോടെക്നോളജി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിക്സ്, ഫിസിക്സ് തുടങ്ങി ഏഴ് വിഷയങ്ങളിലാണ് ടെസ്റ്റ് നടക്കുക. ഒരാള്‍ക്ക് രണ്ട് വിഷയങ്ങളില്‍ പ്രവേശം നേടുന്നതിന് അപേക്ഷിക്കാം. രണ്ടാമത്തെ പേപ്പറിന് പ്രത്യേകം ഫീസ് അടക്കേണ്ടിവരും. മൂന്ന് മണിക്കൂറാണ് പരീക്ഷാ സമയം.
ഒരു ടെസ്റ്റ് പേപ്പറില്‍ യോഗ്യതനേടുന്ന അപേക്ഷകന് ബന്ധപ്പെട്ട ഏത് വിഷയങ്ങളിലും പ്രവേശംനേടാവുന്നതാണ്. നാല് സാധ്യതകളില്‍നിന്ന് ഒന്ന് തെരഞ്ഞെടുക്കാവുന്ന മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങള്‍, നാലില്‍ ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍ക്ക് സാധ്യതയുള്ള മള്‍ട്ടിപ്ള്‍ സെലക്റ്റ് ചോദ്യങ്ങള്‍, വിര്‍ച്വല്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ഉത്തരം നല്‍കേണ്ട ന്യൂമറിക്കല്‍ ടൈപ്പ് ചോദ്യങ്ങളും ഉണ്ടാവും. ഇവക്ക് ചോയ്സ് ഉണ്ടായിരിക്കില്ല.
പരീക്ഷാ കേന്ദ്രങ്ങള്‍: രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ പരീക്ഷ നടക്കും. കേരളത്തില്‍ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങില്‍ പരീക്ഷ നടത്തുന്നതാണ്.
അപേക്ഷാ ഫീസ്: സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍, എസ്.സി, എസ്.ടി എന്നിവര്‍ക്ക് ഒരു പേപ്പറിന് 750 രൂപയും രണ്ട് പേപ്പറിന് 1050തുമാണ് ഫീസ്.
മറ്റുള്ളവര്‍ക്ക് ഒരു പേപ്പറിന് 1500, രണ്ട് പേപ്പറിന് 2100 മാണ് ഫീസ്. ഓണ്‍ലൈനായും ഇ-ചെലാനായും ഫീസ് അടക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം: സെപ്റ്റംബര്‍ രണ്ട് മുതല്‍ ഒക്ടോബര്‍ 14 വരെയാണ് അപേക്ഷിക്കേണ്ടത്. www.jam.iitm.ac.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.