തിരുവനന്തപുരം: സംസ്ഥാനത്തെ എം.ബി.ബി.എസ് വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ബോർഡിന് നാഷണൽ മെഡിക്കൽ കമീഷൻ നിർദേശം നൽകി. നാലര വർഷത്തെ കോഴ്സിന് അഞ്ച് വർഷത്തെ ഫീസ് തികച്ച് വാങ്ങുന്നതിനെതിരെയാണ് നടപടി.
54 മാസമാണ് എം.ബി.ബി.എസ് കോഴ്സിന്‍റെ കാലയളവ്. എന്നാൽ നിലവിൽ ആറു മാസത്തെ അധിക ഫീസാണ് വിദ്യാർഥികളിൽ നിന്ന് മെഡിക്കൽ കോളജുകൾ ഈടാക്കി വരുന്നത്. ഇത്തരത്തിൽ അധിക ഫീസ് ഈടാക്കരുതെന്ന് നാഷണൽ മെഡിക്കൽ കമീഷൻ നിർദേശം നൽകിയിരുന്നെങ്കിലും സംസ്ഥാനം ഇത് നടപ്പിലാക്കിയിരുന്നില്ല.
കമീഷൻ ഉത്തരവ് നടപ്പിലാക്കത്തതിനെതിരെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംഘടന നാഷണൽ മെഡിക്കൽ കമീഷനെ സമീപിച്ചിരുന്നു. തുടർന്നാണ് ഇത്തരത്തിൽ ഈടാക്കിയ പണം തിരികെ നൽകാൻ നിർദേശിച്ചിരിക്കുന്നത്. നിലവിൽ 3.50 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയാണ് കോളജുകൾ വിദ്യാർഥികളിൽ നിന്ന് ഈടാക്കിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.