Posted On
date_range Updated On
date_range പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ 25 വരെ നീട്ടി
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ആഗസ്റ്റ് 25ന് വൈകീട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു. കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാനുള്ള സമയപരിധിയും 25 വരെ നീട്ടി. ഇതിനനുസൃതമായി പ്രവേശന ഷെഡ്യൂളിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഇൗ മാസം 24ന് പ്രസിദ്ധീകരിക്കാനിരുന്ന ട്രയൽ അലോട്ട്മെൻറ് സെപ്റ്റംബർ അഞ്ചിനായിരിക്കും പ്രസിദ്ധീകരിക്കുക. സെപ്റ്റംബർ ഏഴിന് പ്രസിദ്ധീകരിക്കാനിരുന്ന ആദ്യ അലോട്ട്മെൻറ് 15ന് പ്രസിദ്ധീകരിക്കും. 4.76 ലക്ഷം പേരാണ് പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച വരെ അപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.