സിവിൽ സർവിസ്; ആദ്യ ജേതാവിന് 25 ലക്ഷം രൂപ സമ്മാനവുമായി നൂറുൽ ഇസ്‌ലാം

​തി​രു​വ​ന​ന്ത​പു​രം:​ പ്ല​സ് ടു ​ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദ​ത്തോ​ടൊ​പ്പം സി​വി​ൽ സ​ർ​വി​സ് പ​രി​ശീ​ല​ന​വും ന​ൽ​കു​ക​യാ​ണ് നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ല. സി​വി​ൽ സ​ർ​വി​സ് പ​രി​ശീ​ല​ന​ത്തോ​ടു കൂ​ടി​യ ബി.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് കോ​ഴ്സി​ന്റെ ആ​ദ്യ ബാ​ച്ചി​ൽ​നി​ന്ന് ആ​ദ്യം ഐ.​എ.​എ​സ്, ഐ.​പി.​എ​സ്, ഐ.​എ​ഫ്.​എ​സ് ക​ര​സ്ഥ​മാ​ക്കു​ന്ന പ്ര​തി​ഭ​ക്ക് 25 ല​ക്ഷം രൂ​പ​യു​ടെ മെ​ഗാ ക്യാ​ഷ് പ്രൈ​സ് പ്ര​ഖ്യാ​പി​ച്ചു.

നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ല മു​ൻ വി​ദ്യാ​ർ​ഥി​യും പ്ര​മു​ഖ ബി​ൽ​ഡേ​ഴ്‌​സ് ഗ്രൂ​പ്പാ​യ കോ​ർ​ഡ​ൻ ക​ൺ​സ്ട്ര​ക്ടേ​ഴ്സ് ആ​ൻ​ഡ് റി​യ​ൽ​റ്റേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സ്ഥാ​പ​ക​നു​മാ​യ അ​രു​ൺ അ​യ്യ​പ്പ​ൻ ഉ​ണ്ണി​ത്താ​നാ​ണ് സ​മ്മാ​നം വാ​ഗ്ദാ​നം ചെ​യ്ത​ത്. ബി​രു​ദം നേ​ടി​യ ശേ​ഷം സി​വി​ൽ സ​ർ​വി​സ് പ​രി​ശീ​ല​ന​ത്തി​ന് വ​ർ​ഷ​ങ്ങ​ളും ല​ക്ഷ​ങ്ങ​ളും ചെ​ല​വ​ഴി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​ക്ക് വി​രാ​മ​മി​ട്ടു​ള്ള ഈ ​സ​വി​ശേ​ഷ റ​സി​ഡ​ൻ​ഷ്യ​ൽ പ്രോ​ഗ്രാം യു.​പി.​എ​സ്.​സി പ​രീ​ക്ഷ​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ച​ത്.

​ദേ​ശീ​യ പ​ഠ​ന​യാ​ത്ര​ക​ളും പോ​ളി​സി ഫീ​ൽ​ഡ് വി​സി​റ്റു​ക​ളും കോ​ഴ്സി​ന്റെ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യു.​പി.​എ​സ്.​സി, എ​സ്.​എ​സ്.​സി തു​ട​ങ്ങി​യ പ്ര​മു​ഖ ദേ​ശീ​യ മ​ത്സ​ര പ​രീ​ക്ഷ​ക​ളെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ടാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്നു. നൂ​റു​ൽ ഇ​സ്‌​ലാം സി​വി​ൽ സ​ർ​വി​സ് അ​ക്കാ​ദ​മി​യി​ലൂ​ടെ നി​ര​വ​ധി പേ​ർ ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ എ​ത്തി.​ഈ ​കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള ‘നി​ഷ് ലീ​ഡ​ർ​ഷി​പ്പ് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ’​യി​ൽ ഏ​റ്റ​വും മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കു​ന്ന അ​ഞ്ചു​പേ​ർ​ക്ക് 100 ശ​ത​മാ​നം സ്കോ​ള​ർ​ഷി​പ്പു​ണ്ട്.

പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ 18ന് ​ന​ട​ക്കും. സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ താ​ല്പ​ര്യ​മു​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: 8943352456.

Tags:    
News Summary - Nurul Islam offers ₹25 lakh prize to the first winner in civil service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.