എൻജിനീയറിങ്​ മേഖലയിലും ഒാൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾ

തിരുവനന്തപുരം: സാ​േങ്കതിക സർവകലാശാലയുടെ അവസാന വർഷ ഡിഗ്രി വിദ്യാർഥികളിൽ പതിനൊന്ന്​ ശതമാനം പേർക്ക്​ ഒാൺലൈൻ പഠന സ​േങ്കതമില്ലെന്ന്​ സർവേ. സർവകലാശാല നടത്തിയ വിവരശേഖരണത്തിലാണ്​ എൻജിനീയറിങ്​ മേഖലയിലെ വിദ്യാർഥികൾക്ക്​ പോലും പഠന സൗകര്യമില്ലെന്ന കണക്കുകൾ പുറത്തുവരുന്നത്​. നാലായിരത്തിൽപരം ഫൈനൽ ബി.ടെക്​ വിദ്യാർഥികളാണ്​ പുതിയ പഠനരീതിയുടെ പുറത്തുനിൽക്കുന്നത്​.  

കോവിഡ് വ്യാപനം സൃഷ്​ടിക്കുന്ന അക്കാദമിക് പ്രതിസന്ധിയെ മറികടക്കാൻ ഒരുക്കുന്ന സാങ്കേതിക പഠന സംവിധാനങ്ങൾ എല്ലാ വിദ്യാർഥികൾക്കും പ്രാപ്യമാക്കാൻ സ്ഥാപന മേധാവികളും കോളജ് യൂനിയനുകളും ശ്രദ്ധിക്കണമെന്ന്​ സർവകലാശാല നിർദേശം നൽകി. വിദ്യാർഥികൾക്ക് കോളജുകളിലൂടെയുള്ള പഠനം സാധ്യമാകുന്നതുവരെ ക്ലാസുകൾ ഓൺലൈനായി നടത്താൻ സർവകലാശാല നിർദേശിച്ചിരുന്നു. രാവിലെ 8.30 മുതൽ ഉച്ചക്ക്​ 1.30 വരെയാണ് ഓൺലൈൻ ക്ലാസുകളുടെ സമയക്രമം നിശ്ചയിച്ചിരുന്നത്. 

ഉൾപ്രദേശങ്ങളിലും ഇൻറർനെറ്റ് വ്യാപനം ലഭ്യമല്ലാത്ത പ്രദേശങ്ങളിലുമുള്ള ഈ വിദ്യാർഥികളെ കണ്ടെത്തി അവർക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സംവിധാനം ഒരുക്കണം. കോളജുകളിലെ പി.ടി.എയും കോളജ് യൂനിയനും ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. 

പ്രദേശത്തെ സ്കൂൾ കുട്ടികൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കുന്ന പൊതു ഓൺലൈൻ സംവിധാനങ്ങൾ ഈ വിദ്യാർഥികൾക്കും പ്രയോജനപ്പെടുത്താം. അതോടൊപ്പം സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകൾ എന്ന വ്യത്യാസമില്ലാതെ സമീപത്തുള്ള ഏതു കോളജുകളിലെയും കമ്പ്യൂട്ടർ ലാബുകൾ ഉപയോഗിക്കാനും ഇൗ വിദ്യാർഥികളെ അനുവദിക്കും. ഇതിനുള്ള നിർദേശങ്ങൾ കോളജുകൾക്ക്​ നൽകിയിട്ടുണ്ട്​. ഇൻറർനെറ്റ് കണക്റ്റിവിറ്റി ലഭ്യമല്ലെന്ന്​ കണ്ടെത്തിയവരുടെ അലോട്ട്മ​െൻറ്​ ലിസ്​റ്റും കോളജുകൾക്ക് നൽകിയിട്ടുണ്ട്. 

എല്ലാ വിദ്യാർഥികൾക്കും പുതിയ പാഠ്യരീതികൾ പ്രാപ്തമാക്കാൻ പൂർവവിദ്യാർഥികളുടെയും രക്ഷാകർതൃസമിതികളുടെയും പിന്തുണയോടെയുള്ള  ‘സ്മാർട്ട് കാമ്പസ്’ സംരംഭങ്ങൾക്ക് കോളജ് യൂനിയനുകൾ നേതൃത്വം നൽകണം. ഇത്തരം മികച്ച സ്മാർട്ട് കാമ്പസ് പ്രവർത്തനങ്ങൾക്ക് മൂന്ന് കോളജ് യൂനിയനുകൾക്ക് 20000 രൂപയുടെ കാഷ് അവാർഡ്​ നൽകുമെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ അറിയിച്ചു.

Tags:    
News Summary - no online study facility for engineering students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.