വിദേശ മെഡിക്കൽ വിദ്യാർഥികൾക്ക് ആശ്വാസം; യോഗ്യത പരീക്ഷയെഴുതാൻ അനുമതി

കോവിഡും റഷ്യ-യുക്രെയ്ൻ യുദ്ധവും കാരണം യുക്രെയ്ൻ, ചൈന രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്ക് യോഗ്യത പരീക്ഷയെഴുതാൻ(ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ)  ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതി.

2022 ജൂൺ 30 നു മുമ്പ് കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിച്ച വിദേശ സർവകലാശാലകളിൽ നിന്ന് മടങ്ങിയവർക്കാണ് അനുമതി. ഈ വിദ്യാർഥികൾ ഹൗസ് സർജൻസി പൂർത്തിയാക്കണമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന നിബന്ധന.

ഇതിലാണ് ഇളവ് നൽകിയിരിക്കുന്നത്. പകരം ഇന്ത്യയിൽ തന്നെ രണ്ടു വർഷം നിർബന്ധിത ഇന്റേൺഷിപ്പ് ചെയ്യണ​മെന്നും നിർദേശമുണ്ട്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ആണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ നടപടി.

Tags:    
News Summary - NMC gives relaxation to foreign medical graduates who had to return from Ukraine, China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.