പുതിയ അധ്യയനവർഷം; രക്ഷിതാക്കൾ ഓട്ടം തുടങ്ങി

നെടുങ്കണ്ടം: വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഒരുക്കാനുള്ള ഓട്ടം രക്ഷിതാക്കൾ തുടങ്ങി. ആവുന്നതിനുമപ്പുറമൊരുക്കാനുള്ള പങ്കപ്പാടിലാണ് എല്ലാവരും. കഴിഞ്ഞ രണ്ടുവർഷത്തെ കോവിഡ് ആശങ്കകൾക്കുശേഷമാണ് കുട്ടികൾ ഈ അധ്യയനവർഷം സ്കൂളിലേക്കെത്തുന്നത്. മിക്ക സ്‌കുളുകളും യൂനിഫോമുകള്‍ അവിടുന്നുതന്നെ വിതരണം ചെയ്യുന്നുണ്ട്. കോവിഡ് മൂലം കഴിഞ്ഞ അധ്യയനവര്‍ഷം സ്‌കൂള്‍ തുറക്കാഞ്ഞതിനാല്‍ മിക്ക കുട്ടികള്‍ക്കും പുതിയ യൂനിഫോം വാങ്ങണം. ഇതിനു പുറമേ ബുധനാഴ്ച ദിവസങ്ങളിലേക്ക് മറ്റൊരു ജോടി കൂടി വാങ്ങണം. കൂടാത ഷൂസ്, സോക്‌സ്, ടൈ,ബല്‍റ്റ്,ബാഗ് എന്നിവ കൂടി വാങ്ങണം. ഇന്‍സ്ട്രുമെന്റ് ബോക്‌സിന്റെ വില 100 രൂപ തൊട്ട് മേലോട്ടാണ്.

സ്‌കൂള്‍ ബാഗ് ഏറ്റവും കുറഞ്ഞതിന് 600 രൂപയെങ്കിലും നല്‍കണം. ജൂണില്‍ സ്‌കൂള്‍ തുറക്കുതിനൊപ്പം കാലവര്‍ഷവും കടന്നുവരുന്നതിനാല്‍ മഴ നനയാതെ സ്‌കൂളില്‍ പോകണെമങ്കില്‍ കുടയില്ലാതെ പറ്റില്ല. ആകര്‍ഷകമായ വര്‍ണക്കുടകള്‍ തൊട്ട് മുന്തിയതരം കുടകള്‍ വരെ കുട്ടികളെ പ്രലോഭിപ്പിച്ചുകൊണ്ട് വിപണിയിലെത്തിക്കഴിഞ്ഞു. മുന്തിയ സ്‌കൂളുകളിലെല്ലാം മാസങ്ങള്‍ക്കു മുമ്പേ അഡ്മിഷന്‍ അവസാനിച്ചു. പത്താം ക്ലാസിന്റെയും പ്ലസ്ടുവിന്റെയും ഫലം വന്നുതുടങ്ങുതോടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഭാരിച്ച ചെലവും രക്ഷിതാക്കള്‍ കരുതണം. കഴിഞ്ഞ പ്രളയത്തിലും കൊടും വരള്‍ച്ചയിലും കൃഷി നഷ്ടപ്പെട്ട കര്‍ഷകരെയും കോവിഡ് മഹാമാരി തീര്‍ത്ത ദുരിതവും മൂലം പാടുപെടുന്ന ഇടത്തട്ടുകാരെയാണ് സ്‌കൂള്‍ തുറപ്പ് ഏറെ ബാധിക്കുന്നത്.

Tags:    
News Summary - New school year; The parents started running

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.