കൊച്ചി: കെ.സി മഹീന്ദ്ര എജുക്കേഷൻ ട്രസ്റ്റ് മഹീന്ദ്ര ഓൾ ഇന്ത്യ ടാലന്റ് സ്കോളർഷിപ് 2022ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ അംഗീകൃത സർക്കാർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഡിപ്ലോമ കോഴ്സുകൾക്കാണ് അംഗീകാരം ലഭിക്കുക. മൂന്നുവർഷത്തെ കോഴ്സിന് പ്രതിവർഷം 10,000 രൂപവീതം 550 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ ലഭിക്കുക. അപേക്ഷിക്കുന്നവർ എസ്.എസ്.സി/എച്ച്.എച്ച്.സി അല്ലെങ്കിൽ തത്തുല്യ പരീക്ഷകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്കോടെ വിജയിച്ചിരിക്കണം. കൂടാതെ ഏതെങ്കിലും സർക്കാർ അംഗീകൃത പോളിടെക്നിക് സ്ഥാപനത്തിൽ പ്രവേശനവും നേടിയിരിക്കണം. കോഴ്സിന്റെ ആദ്യവർഷത്തേക്ക് എൻറോൾ ചെയ്യുന്ന വിദ്യാർഥികൾക്ക് മാത്രമേ സ്കോളർഷിപ് ലഭിക്കൂ.
പെൺകുട്ടികൾ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾ, ഭിന്നശേഷിയുള്ള കുട്ടികൾ, സായുധ സേനാംഗങ്ങളുടെ മക്കൾ എന്നിവർക്ക് മുൻഗണന ലഭിക്കും. അപേക്ഷഫോമും അപേക്ഷക്ക് ആവശ്യമായ രേഖകളുടെ ലിസ്റ്റും കെ.സി മഹീന്ദ്ര എജുക്കേഷൻ ട്രസ്റ്റിന്റെ (KCMET) വെബ്സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് www.kcmet.org വെബ്സൈറ്റ് സന്ദർശിക്കുകയോ maits@mahindra.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.