ഹാസിഖ് പർവേസിന്റെത് ഇന്റർനെറ്റ് വിലക്ക് അതിജീവിച്ച് നേടിയ വിജയം; നടക്കാനിറങ്ങിയും മൊബൈൽ ഫോൺ ഉപയോഗിച്ചും സമ്മർദ്ദമകറ്റി

ഇന്റർനെറ്റ് വിലക്കടക്കമുള്ള പ്രതിബന്ധങ്ങൾ തരണം ചെയ്താണ് കശ്മീരിലെ ഹാസിഖ് പർവേസ് ലോൺ നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 10ാം റാങ്ക് സ്വന്തമാക്കിയത്. 720 ൽ 710 മാർക്ക് ആണ് ഹാസിഖ് നേടിയത്. പഴം കച്ചവടക്കാരനാണ് ഹാസിഖിന്റെ പിതാവ്, മാതാവ് വീട്ടമ്മയും. തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ട്രെൻസ് ഗ്രാമത്തിലാണ് താമസം. പത്താം ക്ലാസ് വരെ ഷോപിയാനിലെ സ്വകാര്യ സ്കൂളിലാണ് പഠിച്ചത്. ഹയർ സെക്കൻഡറി പഠനം ഷോപിയാനിലെ സർക്കാർ സ്കൂളിലായിരുന്നു. ഹാസിഖിന്റെ വിജയത്തിൽ രാഷ്ട്രീയ നേതാക്കളും ലഫ്. ഗവർണർ മനോജ് സിൻഹയും അനുമോദിച്ചു. പഠന രീതികളെ കുറിച്ചും, ഭാവി പദ്ധതികളെ കുറിച്ചും ഹാസിഖ് സംസാരിക്കുന്നു.

പരീക്ഷ തയാറെടുപ്പ്

കോവിഡ് കാലത്താണ് നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്നത്. കോവിഡ് കാലത്തെ പഠനം ബുദ്ധിമുട്ടേറിയതായിരുന്നു. ഓൺ​ലൈൻ വഴിയുള്ള പഠനമായിരുന്നു ഏറ്റവും പ്രയാസകരം.

കശ്മീരിൽ ഇന്റർനെറ്റ് പൂർണമായി വിഛേദിക്കപ്പെട്ട കാലം കൂടിയായിരുന്നു അത്. ഇന്റർ​നെറ്റില്ലാത്തതിനാൽ ഞങ്ങളുടെ ഓൺലൈൻ ക്ലാസുകൾ തടസ്സപ്പെട്ടു. കശ്മീർ താഴ്വരയിലും ജമ്മുവിലെ നാല് ജില്ലകളിലും 18 മാസമാണ് ഇന്റർനെറ്റ് വിഛേദിച്ചത്. എന്നിട്ടും സ്ഥിരതയാർന്ന പഠന രീതി മുന്നോട്ടു ​​കൊണ്ടുപോകാനായി താൻ ആത്മാർഥമായി പരിശ്രമിച്ചതായി ഹാസിഖ് പറയുന്നു.

2020 വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നുപോയി. 2021ൽ കുടുംബത്തിലെ എല്ലാവർക്കും കോവിഡ് വന്നു. എന്നാൽ ആരുടെയും നില ഗുരുതരമായില്ലെന്നും ഹാസിഖ് പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ നീറ്റ് പരീക്ഷ കുറച്ച് പ്രയാസമായിരുന്നു. ഫിസിക്സ് എളുപ്പമായിരുന്നു. എന്നാൽ കെമിസ്ട്രിയും ബയോജളിയും വലച്ചു. -ഹാസിഖ് തുടർന്നു.

നീറ്റ് തയാറെടുപ്പ്

ഓരോ വിഷയത്തിന്റെയും ഭാഗങ്ങൾ പഠിച്ചു തീർക്കാൻ സമയപരിധി നിശ്ചയിച്ചു. ഒരു മാസത്തിനുള്ളിൽ ഇത്രയേറെ പാഠഭാഗങ്ങൾ തീർക്കണമെന്നായിരുന്നു ടാർഗറ്റ്. സമ്മർദ്ദമകറ്റാൻ നടക്കാനിറങ്ങും. കുറച്ചു സമയം മൊബൈൽ ഫോണിൽ ചെലവഴിക്കും.

ഭാവി പഠനം

ഡൽഹി എയിംസ് പ്രവേശനമാണ് ഹാസിഖ് പർവേസിന്റെ ലക്ഷ്യം. എയിംസിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം ന്യൂറോളജിയിൽ സ്‍പെഷ്യലൈസേഷൻ നടത്താനാണ് പദ്ധതി.

Tags:    
News Summary - Kashmir fruit merchant's son with NEET UG 2022 Rank 10 talks prep strategy amidst internet shutdowns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.