കുസാറ്റ് പ്രവേശനപരീക്ഷ ഏപ്രിൽ 29 മുതൽ
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല വിവിധ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (കുസാറ്റ് കാറ്റ് 2023) ഏപ്രിൽ 29, 30, മേയ് ഒന്ന് തീയതികളിൽ നടക്കും. പിഴയില്ലാതെ ഫെബ്രുവരി 26വരെയും പിഴയോടെ മാർച്ച് ആറുവരെയും രജിസ്ട്രേഷൻ നടത്താം.
ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ് സി, ബി.കോം എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, ത്രിവത്സര എൽഎൽ.ബി, എൽഎൽ.എം, ബി.വോക്, എം.എസ് സി, എം.എ, എം.സി.എ, എം.എഫ്.എസ് സി, എം.വോക് തുടങ്ങിയ കോഴ്സുകളിലാണ് കാറ്റ് റാങ്ക് അടിസ്ഥാനത്തിൽ പ്രവേശനം.
എം.ബി.എ പ്രവേശനം ഐ.ഐ.എം കാറ്റ്/സിമാറ്റ്/കെമാറ്റ് സ്കോർ അടിസ്ഥാനത്തിലാണ്. എം.ടെക്, പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് പ്രത്യേകം അപേക്ഷിക്കണം. ഇത് കുസാറ്റ് കാറ്റ് പരിധിയിൽ വരില്ല. എം.ടെക് പ്രോഗ്രാമുകൾക്ക് ഏപ്രിൽ എട്ടുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പിഎച്ച്.ഡി, ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഏപ്രിൽ 17വരെ അപേക്ഷ സ്വീകരിക്കും. വിജ്ഞാപനം https://admissions.cusat.ac.inൽ. ഏപ്രിൽ 18 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.