ആയുഷ് പി.ജി എൻട്രൻസ്: അപേക്ഷ ആഗസ്റ്റ് 18 വരെ

ദേശീയതലത്തിൽ ആയുഷ് കോഴ്സുകളിലെ എംഡി, എംഎസ്, പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം.

ആഗസ്റ്റ് 18 രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ആഗസ്റ്റ് 19 രാത്രി 11.50 വരെ 2700 രൂപ ഫീസ് അടയ്ക്കാം. സാമ്പത്തിക പിന്നാക്കക്കാർക്ക് 2450 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1800 രൂപ എന്നിങ്ങനെയാണു ഫീസ്. ആഗസ്റ്റ് 22 രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷയിലെ ചില ഫീൽഡുകളിൽ തിരുത്തുകൾ വരുത്താം. ഒരാൾ ഒന്നിലേറെ അപേക്ഷ അയയ്ക്കരുത്. 

അംഗീകൃത ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി ബാച്‌ലർ ബിരുദവും റജിസ്ട്രേഷനും നേടി, ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയവർക്ക് അപേഷിക്കാം. ഈ വർഷം ഒക്ടോബർ 31ന് അകം ഇന്റേൺഷിപ് പൂർത്തിയാക്കിയാലും മതി. കൗൺസലിങ് സമയത്ത് ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

വിവരങ്ങൾക്ക്: https://aiapget.nta.nic.in & https://nta.ac.in കാണുക.

Tags:    
News Summary - ayush pg entrance notification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.