കേന്ദ്രസർക്കാറിന് കീഴിലുള്ള നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്) അസിസ്റ്റന്റ് മാനേജർമാരെ (ഗ്രേഡ് എ-ആർ.ഡി.ബി.എസ്/ ലീഗൽ/ പ്രോട്ടകോൾ ആൻഡ് സെക്യൂരിറ്റി സർവിസ്) റിക്രൂട്ട് ചെയ്യുന്നു. (പരസ്യ നമ്പർ 05/ഗ്രേഡ് എ/2025-26). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nabard.orgൽനിന്ന് ഡൗൺലോഡ് ചെയ്യാം.സംക്ഷിപ്ത വിവരങ്ങൾ ചുവടെ.
ശമ്പളനിരക്ക് 44,500-89,150 രൂപ. പ്രതിമാസം ഏകദേശം ഒരുലക്ഷം രൂപ ശമ്പളം ലഭിക്കും.
തസ്തിക/ ഡിസിപ്ലിൻ/ ഒഴിവുകൾ: അസിസ്റ്റന്റ് മാനേജർ-ആർ.ഡി.ബി.എസ്- ജനറൽ 48, ചാർട്ടേഡ് അക്കൗണ്ടന്റ് 4, കമ്പനി സെക്രട്ടറി 2, ഫിനാൻസ് 5, കമ്പ്യൂട്ടർ/ഐ.ടി 10, അഗ്രികൾചർ എൻജിനീയറിങ് 1, പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾചർ 2, ഫിഷറീസ് 2, ഫുഡ് പ്രോസസിങ് 2, ലാൻഡ് ഡെവലപ്മെന്റ് ആൻഡ് സോയിൽ സയൻസ് 2, സിവിൽ എൻജിനീയറിങ് 2, ഇലക്ട്രിക്കൽ എൻജിനീയറിങ് 2, മീഡിയ സ്പെഷലിസ്റ്റ് 1, ഇക്കണോമിക്സ് 2; അസിസ്റ്റന്റ് മാനേജർ-ലീഗൽ 2, പ്രോട്ടകോൾ ആൻഡ് സെക്യൂരിറ്റി 4 (ആകെ 91 ഒഴിവുകൾ). നിശ്ചിത ഒഴിവുകൾ എസ്.സി/ എസ്.ടി/ ഒ.ബി.സി/ ഇ.ഡബ്ല്യു.എസ്/ ഭിന്നശേഷി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: ആർ.ഡി.ബി.എസ് ജനറൽ-ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. അല്ലെങ്കിൽ 55 ശതമാനം മാർക്കിൽ കുറയാതെ പി.ജി/ എം. ബി.എ/ പി.ജി.ഡി.എം അല്ലെങ്കിൽ സി.എ/ സി.എസ്/ സി. എം.എ അല്ലെങ്കിൽ പിഎച്ച്.ഡി. ചാർട്ടേഡ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി-ഏതെങ്കിലും ബിരുദവും സി.എ/സി.എസ് മെംബർഷിപ്പും. ഫിനാൻസ്-ബി.ബി.എ/ബി.എം.എസ് (ഫിനാൻസ്/ബാങ്കിങ്) 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. കമ്പ്യൂട്ടർ/ഐ.ടി-60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക്. മറ്റു തസ്തികകളുടെ യോഗ്യത മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്.
പ്രായപരിധി 21-30 വയസ്സ്.
അപേക്ഷ ഫീസ് 850 രൂപ. എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 150 രൂപ മതി. ഓൺലൈനിൽ നവംബർ 30 വരെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റിന് ഇടുക്കി, വയനാട്, പത്തനംതിട്ട, കാസർകോട്, മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും സെന്ററുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.