ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി, എം.ഫില്‍, പിഎച്ച്.ഡി

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്‍െറ മുംബൈ, തുല്‍ജാപൂര്‍, ഗുവാഹതി, ഹൈദരാബാദ് കാമ്പസുകളില്‍ ബിരുദാനന്തര ബിരുദം, എം.ഫില്‍, പിഎച്ച്.ഡി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി പ്രവേശത്തിന് ടിസ് നാഷനല്‍ എന്‍ട്രന്‍സ് ടെസ്റ്റ് 2016 ജനുവരി ഒമ്പതിനും എം.ഫില്‍, പിഎച്ച്.ഡി പ്രവേശത്തിനുള്ള റിസര്‍ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഫെബ്രുവരി  12 നും നടത്തും.
എം.എ, എം.എസ്സി, എം.എച്ച്.എ, എം.പി.എച്ച് ബിരുദാനന്തര ബിരുദ കോഴ്സുകളാണുള്ളത്. അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇന്‍റഗ്രേറ്റഡ് എം.ഫില്‍^പിഎച്ച്.ഡി, എപിഎച്ച്.ഡി കോഴ്സുകള്‍ ലഭ്യമാണ്.
ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡിക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത.
നേരിട്ടുള്ള പിഎച്ച്.ഡിക്ക് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം: admissions.tiss.edu വെബ്സൈറ്റ് വഴി അപേക്ഷിക്കാം. പി.ജിക്ക് നവംമ്പര്‍ 31 വരെയും എം.ഫില്‍, പിഎച്ച്.ഡിക്ക് ജനുവരി 15വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.