തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലും അംഗീകൃത കോളജുകളിലും പി.ജി അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് സ്ഥിരപ്രവേശം നേടാന്‍ തിങ്കളാഴ്ചകൂടി അവസരം. വൈകീട്ട് അഞ്ചുമണിക്കകം സ്ഥിരപ്രവേശം നേടിയില്ളെങ്കില്‍ സീറ്റ് നഷ്ടപ്പെടും.
ഒന്ന്, രണ്ട് അലോട്ട്മെന്‍റില്‍ ഉള്‍പ്പെട്ടും അല്ലാതെയും ഇതിനകം താല്‍ക്കാലിക പ്രവേശം നേടിയവരാണ് സ്ഥിരപ്രവേശം നേടേണ്ടത്. സ്ഥിരപ്രവേശം നേടിയശേഷം വരുന്ന ഒഴിവിലേക്ക് റാങ്ക്ലിസ്റ്റില്‍നിന്ന് വിദ്യാര്‍ഥികളെ ചേര്‍ക്കാനാണ് കോളജുകള്‍ക്ക് സര്‍വകലാശാല നല്‍കിയ നിര്‍ദേശം. ഏതാനും പട്ടികജാതി^വര്‍ഗ സീറ്റുകളിലാണ് ഇനിയും ഒഴിവുള്ളത്. സര്‍വകലാശാല അറബിക് പഠനവകുപ്പില്‍ പട്ടികജാതി^വര്‍ഗം, ഇ.ടി.ബി ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ഒഴിവുണ്ട്. കംപാരറ്റിവ് ലിറ്ററേച്ചര്‍ പഠനവകുപ്പിലും സ്വാശ്രയ പഠനവകുപ്പുകളിലും സീറ്റൊഴിവുണ്ട്.
പട്ടികജാതി^വര്‍ഗ സീറ്റില്‍ കോളജുകളും പഠനവകുപ്പുകളും നല്‍കുന്ന ഒഴിവിലേക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രത്യേക അലോട്ട്മെന്‍റ് നടത്തുമെന്ന് ഏകജാലക ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍ പറഞ്ഞു. കാലിക്കറ്റിനു കീഴില്‍ ബുധനാഴ്ചയാണ് പി.ജി ക്ളാസുകള്‍ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.