കണ്ണൂര്‍ സര്‍വകലാശാല: ഡിഗ്രി ക്ളാസുകള്‍ ജൂലൈ 30ന് തുടങ്ങും

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ ഡിഗ്രി ക്ളാസുകള്‍ ജൂലൈ 30 മുതല്‍ ആരംഭിക്കും. ഏകജാലക സംവിധാനം വഴിയുള്ള പ്രവേശ നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും അതിനാല്‍ ഈ മാസം അവസാനം ക്ളാസുകള്‍ തുടങ്ങാമെന്നുമാണ് സര്‍വകലാശാലയുടെ തീരുമാനം. അഡ്മിഷന്‍ നേടാന്‍ കഴിയാത്തവര്‍ക്ക് ഇന്നുകൂടി അവസരം നല്‍കിയിട്ടുണ്ട്. സോഫ്റ്റ്വെയര്‍ തകരാര്‍ മൂലം പ്രവേശം പ്രയാസമായവരുടെ കാര്യവും പിന്നീട് പരിഹരിക്കും.ഡിഗ്രി ഫങ്ഷനല്‍ ഇംഗ്ളീഷ് പ്രോഗ്രാമിന് അലോട്ട്മെന്‍റ് ലഭിച്ച സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ പ്രവേശം സംബന്ധിച്ച് മെയിന്‍ അഡ്മിഷനു ശേഷം തീരുമാനിക്കും.  കേരള സിലബസില്‍ ഇഗ്ളീഷ് പാര്‍ട്ട് വണ്ണിനു മാത്രം ഗ്രേഡ് മാര്‍ക്ക് നല്‍കിയപ്പോള്‍ സി.ബി.എസ്.ഇ സിലബസില്‍ ഉള്‍പ്പെട്ടവരുടെ രണ്ട് പാര്‍ട്ടുകളും ചേര്‍ത്തുള്ള മാര്‍ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സി.ബി.എസ്.ഇ സിലബസ് വിദ്യാര്‍ഥികള്‍ ആദ്യ റാങ്കുകളില്‍ വരുകയായിരുന്നു. പരാതികള്‍ക്കൊടുവിലാണ് തീരുമാനം .

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.