വിപ്രോയിൽ തുടക്കക്കാരെ​ കാത്തിരിക്കുന്നത്​ വൻ ഒഴിവുകൾ; മൂന്നരലക്ഷം വാർഷിക ശമ്പളം

രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ വിപ്രോയുടെ പുതിയ റിക്രൂട്ട്​മെന്‍റ്​ ​പദ്ധതിയായ എ​ൈലറ്റ്​ നാഷനൽ ടാലന്‍റ്​ ഹണ്ടിന്​ തുടക്കം. 2022ൽ പഠനം പൂർത്തിയാക്കുന്ന എൻജിനീയറിങ്​ ബിരുദധാരികൾക്കാണ്​ അവസരം.

2023 സാമ്പത്തിക വർഷ​ത്തിലേക്കായി 30,000 പേർക്ക്​ നിയമനം നൽകുമെന്നാണ്​ വിവരം. സെപ്​റ്റംബർ 15വരെയാണ്​ എ​ൈലറ്റ്​ നാഷനൽ ടാലന്‍റ്​ ഹണ്ടിൽ രജിസ്റ്റർ ചെയ്യാൻ അവസരം. സെപ്​റ്റംബർ 25 മുതൽ 27 വരെ ഓൺലൈൻ വിലയിരുത്തൽ നടത്തും. 25വയസാണ്​ ഉയർന്ന പ്രായപരിധി.

കേന്ദ്ര-സംസ്​ഥാന സർക്കാർ അംഗീകരിച്ച ബി.ഇ/ബി​​.ടെക് (നിർബന്ധിത ബിരുദം)​/എം.ഇ​/എം.ടെക്​ (അഞ്ചുവർഷത്തെ സംയോജിത കോഴ്​സ്​) എന്നിവയാണ്​ യോഗ്യത മാനദണ്ഡം. ഫാഷൻ ടെക്​നോളജി, ടെക്​സ്​റ്റൈൽ എൻജിനീയറിങ്​, അഗ്രികൾച്ചർ, ഫുഡ്​ ടെക്​നോളജി എന്നിവ യോഗ്യത മാനദണ്ഡമായി കണക്കാക്കില്ല. യോഗ്യതയിൽ 60 ശതമാനം മാർക്കോ അല്ലെങ്കിൽ 6.0 സി.ജി.പി.എ വേണം. മുഴുവൻ സമയ കോഴ്​സുകൾ മാത്രമേ യോഗ്യതയായി കണക്കാക്കൂ.

3,50,000 വാർഷിക ശമ്പളമാണ്​ കമ്പനിയുടെ വാഗ്​ദാനം. ആറുമാസത്തിനകം വിപ്രോയുടെ സെലക്ഷൻ പ്രോസസുകളിൽ പ​ങ്കെടുത്തവർക്ക്​ അപേക്ഷിക്കാൻ കഴിയില്ല. 128 മിനിറ്റ്​ നീണ്ടുനിൽക്കുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്​ഥാനത്തിലാകും നിയമനം.

Tags:    
News Summary - Wipro Elite National Talent Hunt For freshers annual salary up to Rs 350000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.