കേരള ഗ്രാമീൺ ബാങ്കിൽ ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ നിയമനം

ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാനങ്ങളിലായുള്ള റൂറൽ/ഗ്രാമീൺ ബാങ്കുകളിലേക്ക് ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്), ഓഫിസർ തസ്തികകളിൽ കോമൺ റിക്രൂട്ട്മെന്റിനായി 'ഐ.ബി.പി.എസ്' അപേക്ഷ ക്ഷണിച്ചു. കേരള ഗ്രാമീൺ ബാങ്കിൽ ഓഫിസർ തസ്തികയിൽ 84 ഒഴിവുകളും ഓഫിസ് അസിസ്റ്റന്റ് തസ്തികയിൽ 61 ഒഴിവുകളുമാണുള്ളത്.

ഓരോ സംസ്ഥാനത്തിലെയും ബാങ്കുകളിൽ ഓരോ തസ്തികയിലും ലഭ്യമായ ഒഴിവുകളും യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും സംവരണവുമെല്ലാം അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/ വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 175 രൂപ.

യോഗ്യത: ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്) തസ്തികക്ക് ബിരുദവും പ്രാദേശിക ഭാഷാപരിജ്ഞാനവും കമ്പ്യൂട്ടർ വർക്കിങ് നോളജ് അഭിലഷണീയം. പ്രായം 18-28.

ഓഫിസർ (സ്െകയിൽ)/1 അസിസ്റ്റന്റ് മാനേജർ തസ്തികക്ക് യോഗ്യത ബിരുദം. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി അനിമൽ ഹസ്‍ബന്ററി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറർ എൻജിനീയറിങ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോഓപറേഷൻ, ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്റ്, ലോ ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന. പ്രാദേശിക ഭാഷ പരിജ്ഞാനം വേണം. കമ്പ്യൂട്ടർ വർക്കിങ് നോളജ് അഭിലഷണീയം. പ്രായപരിധി 21-32/40. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്.

ജനറൽ ബാങ്കിങ് ഓഫിസർ (സ്കെയിൽ II)/ മാനേജർ/സ്‍പെഷലിസ്റ്റ് ഓഫിസർ/ സീനിയർ മാനേജർ തസ്തികകൾക്ക് 1-5 വർഷംവരെ പരിചയം വേണം. അപേക്ഷ ഓൺലൈനായി ജൂൺ 27 വരെ സ്വീകരിക്കും. തിരഞ്ഞെടുപ്പിനായുള്ള ഓൺലൈൻ പ്രിലിമിനറി പരീക്ഷ ആഗസ്റ്റിലും മെയിൻ പരീക്ഷ സെപ്റ്റംബർ/ഒക്ടോബർ മാസത്തിലും നടക്കും.

Tags:    
News Summary - Vacancies of Office Assistant and Officer in Kerala Gramin Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.