ഡൽഹി ജുഡീഷ്യൽ സർവിസിൽ ഒഴിവുകൾ; അഭിഭാഷകർക്ക് അവസരം

ഡൽഹി ജുഡീഷ്യൽ സർവിസിൽ 123 ഒഴിവുകളിലേക്കും ഹയർ ജുഡീഷ്യൽ സർവിസിൽ 45 ഒഴിവുകളിലേക്കും നിയമനത്തിന് ഡൽഹി ഹൈകോടതി അപേക്ഷ ക്ഷണിച്ചു. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെയും വൈവയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സമഗ്ര വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.delhihighcourt.nic.inൽ.

ഒബ്ജക്ടീവ് മാതൃകയിലുള്ള ഡൽഹി ജുഡീഷ്യൽ ​സർവിസ് പ്രിലിമിനറി പരീക്ഷ മാർച്ച് 27ന് രാവിലെ 11 മുതൽ ഉച്ച 1.30വരെ നടത്തും. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നവർക്കും അഡ്വക്കറ്റ് ആക്ട് പ്രകാരം അഭിഭാഷകരാകാൻ യോഗ്യതയുള്ളവർക്കും പരീക്ഷയിൽ പ​ങ്കെടുക്കാം. പ്രായപരിധി 1.1.2022ൽ 32. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുണ്ട്. അപേക്ഷ ഓൺലൈനായി മാർച്ച് 20വരെ സമർപ്പിക്കാം.

ഡൽഹി ഹയർ ജുഡീഷ്യൽ സർവിസ് പ്രിലിമിനറി പരീക്ഷ മാർച്ച് 20 ഞായറാഴ്ച രാവിലെ 11 മുതൽ ഉച്ച ഒരുമണിവരെയാണ്. തുടർച്ചയായി ഏഴുവർഷത്തിൽ കുറയാതെ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നവർക്ക് പരീക്ഷയെഴുതാം.

പ്രായപരിധി 1.1.2022ൽ 35 തികഞ്ഞിരിക്കണം. 45 വയസ്സ് കവിയരുത്. അപേക്ഷ ഓൺലൈനായി മാർച്ച് 12വരെ സമർപ്പിക്കാം.അപേക്ഷഫീസ് 100 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 200 രൂപ. ഡെബിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് വഴി ഓൺലൈനായി ഫീസ് അടക്കാം.

അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും സംവരണവും വിജ്ഞാപനത്തിൽ ലഭ്യമാണ്. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് റഫറൻസിനായി സൂക്ഷിക്കേണ്ടതാണ്. ഡൽഹി ജുഡീഷ്യൽ സർവിസിൽ 56,100-1,77,500 രൂപ ശമ്പളനിരക്കിലും ഹയർ ജുഡീഷ്യൽ സർവിസിൽ 1,31,100-2,16,600 രൂപ ശമ്പളനിരക്കിലും ജുഡീഷ്യൽ ഓഫിസറായി നിയമനം ലഭിക്കും.

Tags:    
News Summary - Vacancies in Delhi Judicial Service; Opportunity for lawyers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.