സിവിൽ സർവിസ് പ്രിലിമിനറി ഫലം വന്നു: 14,624 പേർ യോഗ്യത നേടി

ന്യൂഡൽഹി: ഈ വർഷത്തെ സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷയിൽ 14,624 പേർ യോഗ്യത നേടി. തിങ്കളാഴ്ചയാണ് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) ഫലം പ്രഖ്യാപിച്ചത്. മേയ് 28നാണ് പരീക്ഷ നടന്നത്.

വിജയികളുടെ പേരും റോൾ നമ്പറും യു.പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികൾ സിവിൽ സർവിസ് (മെയിൻ) പരീക്ഷക്ക് നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. അപേക്ഷ സമർപ്പണത്തിനുള്ള തീയതിയും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും യു.പി.എസ്.സി അറിയിച്ചു.

പ്രിലിമിനറി ഫലത്തെക്കുറിച്ച് കുടുതൽ വിവരങ്ങൾ അറിയാൻ ന്യൂഡൽഹിയിലെ ഷാജഹാൻ റോഡിലുള്ള ധോൽപുർ ഹൗസിലെ യു.പി.എസ്.സി മന്ദിര പരിസരത്ത് സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നേരിട്ടുചെന്നോ 011-23385271, 011-23098543, 011-23381125 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടോ വിവരങ്ങൾ അറിയാം.

Tags:    
News Summary - UPSC declares result of civil service preliminary exam: 14,624 Candidates Qualified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.