തിരുവനന്തപുരം: അംഗീകാരമില്ലാത്ത നഴ്സിങ് കോഴ്സുകൾ പഠിച്ചവർക്ക് സംസ്ഥാനത്ത് നഴ്സായി ജോലിചെയ്യാനാകില്ലെന്ന് കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ പ്രസിഡൻറ് എസ്. ഉഷാദേവി അറിയിച്ചു.
സംസ്ഥാനത്തിന് പുറത്തെ സ്ഥാപനങ്ങളിൽനിന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിലിെൻറ അംഗീകാരമില്ലാത്ത പഠിച്ചവർക്ക് നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിെൻറ അംഗീകാരമോ രജിസ്ട്രേഷനോ നൽകില്ല. സ്ഥാപനം തെരഞ്ഞെടുക്കുേമ്പാൾ അംഗീകാരമുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും അവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കർണാടകത്തിലെ നഴ്സിങ് സ്ഥാപനങ്ങൾക്ക് ഇന്ത്യൻ നഴ്സിങ് കൗൺസിലിെൻറ അംഗീകാരമില്ല. കർണാടകത്തിലെ മാനേജ്മെൻറ് പ്രതിനിധികൾ കേരളത്തിൽ വന്ന് വ്യാജ പ്രചാരണം നടത്തിയത് കൗൺസിലിെൻറ ശ്രദ്ധയിൽപെട്ടിരുന്നു. കർണാടകയിൽ പഠനം കഴിയുന്നവർക്ക് അവിടെ ജോലിചെയ്യാൻ മാത്രമാണ് കർണാടക ഹൈകോടതി വിധിയുള്ളത്. മറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യണമെങ്കിൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരംവേണം. നിലവാരമില്ലാതെ പഠനം കഴിഞ്ഞുവരുെന്നന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ആശുപത്രി ഉടമകൾ കർണാടകയിൽ പഠിച്ചുവരുന്നവർക്ക് ജോലിനൽകാൻ വിമുഖത കാണിക്കുന്നു. കേരളത്തിൽ പലസ്ഥലങ്ങളിലും ഏജൻറുമാരെ ഏർപ്പെടുത്തി കർണാടകത്തിലേക്ക് നഴ്സിങ് പഠനത്തിന് തെരഞ്ഞെടുപ്പ് നടത്തുന്നു. ഇന്ത്യയിലുടനീളം നഴ്സിങ് പഠനനിലവാരവും ഏകീകൃത സിലബസ് നിശ്ചയിക്കുന്നതും ഇന്ത്യൻ നഴ്സിങ് കൗൺസിലിെൻറ നടപടിക്രമങ്ങളിലൂടെയാണ്. അംഗീകൃത സ്ഥാപനങ്ങളുടെ വിവരങ്ങൾ www.indiannursingcouncil.org സൈറ്റിൽ ലഭ്യമാണ്. കൗൺസിൽ അംഗം പി.കെ. തമ്പി, രജിസ്ട്രാർ പ്രഫ. വൽസ െക. പണിക്കർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.