ഐ.എസ്.ആർ.ഒയുടെ അഹ്മദാബാദിലുള്ള സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ താഴെപറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (പരസ്യ നമ്പർ എസ്.എ.സി.04.2025). ആകെ ഒഴിവുകൾ 55.
- ഗ്രൂപ് സി- ടെക്നീഷ്യൻ ബി, ട്രേഡുകൾ -ഫിറ്റർ -ഒഴിവുകൾ -4, മെഷിനിസ്റ്റ് -3, ഇലക്ട്രോണിക്സ് മെക്കാനിക് -15, ലാബ് അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്) -2, ഐ.ടി/ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ് -15, ഇലക്ട്രീഷ്യൻ -8, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് -8. നിർദിഷ്ട വിഭാഗങ്ങൾക്ക് സംവരണമുണ്ട്. യോഗ്യത -എസ്.എസ്.എൽ.സി/തത്തുല്യം + ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ/എൻ.ടി.സി/ എൻ.എ.സി. പ്രായപരിധി 18-35 വയസ്സ്. ശമ്പള നിരക്ക് 21,700-69,100 രൂപ.
- ഫാർമസിസ്റ്റ് എ, ഒഴിവ്-1. യോഗ്യത: ഫസ്റ്റ്ക്ലാസ് ഫാർമസി ഡിപ്ലോമ. പ്രായപരിധി 18-35 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://careers.sac.gov.in, www.sac.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷാ ഫീസ് -500 രൂപ. നിർദേശാനുസരണം ഓൺലൈനിൽ നവംബർ 13 വൈകീട്ട് അഞ്ചുമണിക്കുമുമ്പ് അപേക്ഷിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.