എൻ.സി.ഇ.ആർ.ടിക്ക് കീഴിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷനൽ ടെക്നോളജി വിവിധ വിഷയങ്ങളിൽ ടീച്ചിങ് അസിസ്റ്റൻറ്, ജൂനിയർ േപ്രാജക്ട് ഫെലോ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അക്കൗണ്ടൻസി (ഒന്ന്), ബിസിനസ് സ്റ്റഡീസ് (ഒന്ന്), ബയോളജി (രണ്ട്), കെമിസ്ട്രി (മൂന്ന്), ഇക്കണോമിക്സ് (ഒന്ന്), േജാഗ്രഫി (അഞ്ച്), ഹിസ്റ്ററി (ഒന്ന്), മാത്തമാറ്റിക്സ് (ഒന്ന്), ഫിസിക്സ് (അഞ്ച്), പൊളിറ്റിക്കൽ സയൻസ് (ഒന്ന്), സൈക്കോളജി (ഒന്ന്), സോഷ്യോളജി (ഒന്ന്) എന്നിങ്ങനെയാണ് ടീച്ചിങ് അസിസ്റ്റൻറ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ അപ്ലിക്കേഷനിലുള്ള അറിവുമാണ് യോഗ്യത.
ജൂനിയർ പ്രോജക്ട് ഫെലോ തസ്തികയിൽ മൂന്ന് ഒഴിവാണുള്ളത്. എജുക്കേഷനൽ ടെക്നോളജി/െഎ.സി.ടിയിൽ സ്പെഷലൈസേഷനോടെയുള്ള എജുക്കേഷൻ ബിരുദാനന്തര ബിരുദമോ എജുക്കേഷനൽ ടെക്നോളജിയിലുള്ള ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്.
യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ pmd.ciet@gmail.com എന്ന വിലാസത്തിൽ അയക്കുകയും ഡിസബർ അഞ്ചിന് നടക്കുന്ന വാക്ഇൻ ഇൻറർവ്യൂവിൽ പെങ്കടുക്കുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് ciet.nic.in ൽ Announcement വിഭാഗത്തിൽ Careers at CIET കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.