വെള്ളായനിയിലെ അഗ്രികൾച്ചർ യൂനിവേഴ്സിറ്റിയിൽ ടീച്ചിങ് അസിസ്റ്റൻറ് തസ്തികയിലേക്ക് വാക്ഇൻ ഇൻറർവ്യൂ നടത്തുന്നു. ഒക്ടോബർ ഒമ്പതിന് രാവിലെ 9.30ന് വെള്ളായനി ഒാഫിസിലെ പി.ജി. കൗൺസിൽ റൂമിലാണ് ഇൻറർവ്യൂ നടത്തുക. ആകെ 13 ഒഴിവുകളാണുള്ളത്. ഒരു വർഷത്തേക്ക് താൽക്കാലിക നിയമനമായിരിക്കും.
ശമ്പളം: ദിവസം 1400 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 35,000 രൂപ.
തസ്തിക, ഒഴിവ്, യോഗ്യത എന്ന ക്രമത്തിൽ താഴെ
1. ടീച്ചിങ് അസിസ്റ്റൻറ് (പ്ലാൻറ് പത്തോളജി) -3, പ്ലാൻറ് പത്തോളജിയിൽ എം.എസ്സി (അഗ്രി), നെറ്റ്/പി.എച്ച്.ഡി/ടീച്ചിങ് പരിചയം അഭികാമ്യം.
2. ടീച്ചിങ് അസിസ്റ്റൻറ് (പ്ലാൻറ് ബ്രീഡിങ് & ജനറ്റിക്സ്) -3, ബ്രീഡിങ് ആൻഡ് ജനറ്റിക്സിൽ എം.എസ്സി (അഗ്രി), നെറ്റ്/പി.എച്ച്.ഡി/ടീച്ചിങ് പരിചയം അഭികാമ്യം.
3. ടീച്ചിങ് അസിസ്റ്റൻറ് (അഗ്രികൾച്ചറൽ എൻറമോളജി) -3, അഗ്രികൾച്ചറൽ എൻറമോളജിയിൽ എം.എസ്സി (അഗ്രി). നെറ്റ്/പി.എച്ച്.ഡി/ടീച്ചിങ് പരിചയം അഭികാമ്യം.
4. ടീച്ചിങ് അസിസ്റ്റൻറ് (അഗ്രികൾച്ചറൽ ഇക്കണോമിക്സ്) -1 ഫസ്റ്റ് ക്ലാസോടെയുള്ള എം.എസ്സി (അഗ്രി) അഗ്രികൾച്ചറൽ ഇക്കണോമിക്സ്/എം.എ ഇക്കണോമികിസ്. നെറ്റ്/പി.എച്ച്.ഡി/ടീച്ചിങ് പരിചയം അഭികാമ്യം.
5. ടീച്ചിങ് അസിസ്റ്റൻറ് (ആനിമൽ ഹസ്ബൻഡറി) -1, ഏതെങ്കിലും ഡിസിപ്ലിനിൽ എം.വി.എസ്സി. ഇവരുടെ അഭാവത്തിൽ ഇതേ ഡിസിപ്ലിനിൽ ബി.വി.എസ്സിയുള്ളവരെയും പരിഗണിക്കും. നെറ്റ്/പി.എച്ച്.ഡി/ടീച്ചിങ് പരിചയം അഭികാമ്യം.
6. ടീച്ചിങ് അസിസ്റ്റൻറ് (അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ) -2, എം.എസ്സി (അഗ്രി) ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ. നെറ്റ്/പി.എച്ച്.ഡി/ടീച്ചിങ് പരിചയം അഭികാമ്യം.
ഇൻറർവ്യൂവിന് ഹാജരാകുന്നവർ വിദ്യാഭ്യാസ യോഗ്യത, പരിചയം, ജനനതീയതി, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു കോപ്പിയും കൊണ്ടുവരണം. വിശദ വിവരങ്ങൾക്ക്
www.kau.edu എന്ന വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.