ന്യൂഡൽഹി: സുപ്രീംകോടതിയിൽ ജൂനിയർ കോർട്ട് അറ്റൻഡൻറ്, ചേംബർ അറ്റൻഡൻറ് ഒഴിവുകളിൽ അപേക്ഷിക്കാം. ജൂനിയർ കോർട്ട് അറ്റൻഡൻറ് തസ്തികയിൽ 65ഉം ചേംബർ അറ്റൻഡൻറ് തസ്തികയിൽ 13ഉം ഒഴിവുകളാണുള്ളത്. പ്രതിമാസം ആനുകൂല്യങ്ങളടക്കം 33,300 രൂപയാകും ശമ്പളം.
2018 മാർച്ച് ഒന്നിന് 18നും 27നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. അർഹമായ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവ് അനുവദിക്കും.
യോഗ്യത: അംഗീകൃത വിദ്യാഭ്യാസ ബോർഡിനു കീഴിൽ 10ാം ക്ലാസ് വിജയിച്ചിരിക്കണം. ജൂനിയർ കോർട്ട് അറ്റൻഡൻറ് തസ്തികയിൽ ഡ്രൈവിങ് ലൈസൻസ്, പാചകം, ഇലക്ട്രീഷ്യൻ, ആശാരിപ്പണി തുടങ്ങിയ അധിക യോഗ്യതകളുള്ളവർക്ക് മുൻഗണനയുണ്ടാകും. ചേംബർ അറ്റൻഡൻറിന് ഹൗസ് കീപിങ്, വാച്ച് ആൻഡ് വാർഡ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ പ്രവൃത്തി പരിചയം അഭികാമ്യം.
www.supremecourtofindia.nic.in എന്ന ഒൗദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഏപ്രിൽ 15. എഴുത്തുപരീക്ഷയിലെ മാർക്കാണ് പരിഗണിക്കുക. രണ്ടു തസ്തികകളിലേക്കും വെവ്വേറെ പരീക്ഷയാകും നടത്തുക. 90 മിനിറ്റാണ് പരീക്ഷയുടെ ദൈർഘ്യം. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലാകും പരീക്ഷകേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.