നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ 21 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ന്യൂഡൽഹി ബെഞ്ച് (അഞ്ച് ഒഴിവ്), അഹ്മദാബാദ് ബെഞ്ച് (നാല് ഒഴിവ്), ചെന്നൈ ബെഞ്ച് (രണ്ട് ഒഴിവ്), കൊൽക്കത്ത ബെഞ്ച് (രണ്ട് ഒഴിവ്), മുംബൈ ബെഞ്ച് (എട്ട് ഒഴിവ്) എന്നിവിടങ്ങളിലേക്കാണ് നിയമനം. ഒാരോ സ്ഥലത്തേക്കുള്ള നിയമനത്തിനും വെവ്വേറെ അപേക്ഷ അയക്കണം. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് മുൻഗണന ലഭിക്കും. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. ഇംഗ്ലീഷ് ഷോർട്ട് ഹാൻഡിൽ മിനുട്ടിൽ 100 വാക്ക് വേഗത ഉണ്ടായിരിക്കണം. പ്രതിമാസം 45,000 രൂപയാണ് വേതനം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ http://
www.nclt.gov.in ൽ കൊടുത്തിരിക്കുന്ന മാതൃകയിലുള്ള അപേക്ഷ Shri Anil Kumar,
Under Secretary to the Govt. of India, National Company Law Tribunal, Room No. 614, Block No. 3, C.G.O. Complex, Lodhi Road, New Delhi - -110 003 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ നവംബർ 27 നകം ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ http://www.nclt.gov.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.