കേന്ദ്ര സർവിസിൽ സ്റ്റെനോഗ്രാഫർ; ഒഴിവുകൾ 261

സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) ഗ്രേഡ് സി/ഡി സ്റ്റെനോഗ്രാഫർ തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് ഓൺലൈനിൽ ജൂൺ 26 വരെ അപേക്ഷ സ്വീകരിക്കും. ഗ്രൂപ് ബി/സി നോൺ ഗസറ്റഡ് തസ്തികയാണിത്. കേന്ദ്ര സർക്കാറിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫിസുകളിലായി 261 ഒഴിവുകളുണ്ട്.

എസ്.സി/എസ്.ടി, ഒ.ബി.സി നോൺ ക്രീമിലെയർ, ഇ. ഡബ്ല്യൂ.എസ്, പി.ഡബ്ല്യു.ബി.ഡി, വിമുക്തഭടന്മാർ മുതലായവർക്ക് ഒഴിവുകളിൽ സംവരണം ലഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.inൽ. അപേക്ഷാ ഫീസ് 100 രൂപ. വനിതകൾ, എസ്.സി/എസ്.ടി/ഭിന്നശേഷി/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. 27 വരെ ഫീസ് അടക്കാം.

യോഗ്യത: പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. 2025 ആഗസ്റ്റ് ഒന്നിന് മുമ്പ് യോഗ്യത നേടാൻ കഴിയുന്നവരെയും പരിഗണിക്കും. പ്രായപരിധി 18-27/30, സംവരണ വിഭാഗങ്ങൾക്ക് വയസ്സിളവ് ലഭിക്കും. ചില സർവിസുകളിലേക്ക് മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം.

തെരഞ്ഞെടുപ്പ്: 2025 ആഗസ്റ്റ് ആറുമുതൽ 11 വരെ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ജനറൽ ഇൻറലിജൻസ് ആൻഡ് റീസണിങ്, പൊതു വിജ്ഞാനം, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രഹൻഷൻ എന്നിവയിൽ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 200 ചോദ്യങ്ങളുണ്ടാവും.

രണ്ടു മണിക്കൂർ സമയം ലഭിക്കും. പരമാവധി 200 മാർക്കിനാണ് പരീക്ഷ. കേരളത്തിൽ കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂർ, ലക്ഷദ്വീപിൽ കവറത്തി പരീക്ഷാ കേ​ന്ദ്രങ്ങളായിരിക്കും. ഇതിൽ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റിന് ക്ഷണിക്കും. മിനിറ്റലൽ 100 വാക്ക് തോതിൽ 10 മിനിട്ട് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യണം. ​സ്റ്റെനോഗ്രാഫർ ഡി വിഭാഗത്തിലേക്ക് മിനിറ്റിൽ 80 വാക്ക് അടിക്കണം. കൂടുതൽ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. 

Tags:    
News Summary - Stenographer in Central Service; 261 vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.