കേന്ദ്ര സർക്കാറിന് കീഴിലെ മിനിരത്ന കമ്പനിയായ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് ഷിപ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ വിഭാഗത്തിൽ ഒരു ഒഴിവും ഇലക്ട്രിക്കൽ വിഭാഗത്തിൽ 13 ഒഴിവുമാണുള്ളത്. പത്താംക്ലാസ് വിജയിച്ചശേഷം മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിേപ്ലാമ നേടിയവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും സ്റ്റേറ്റ് ബോർഡ് ഒാഫ് ടെക്നിക്കൽ എജുക്കേഷനിൽനിന്ന് 60 ശതമാനത്തിൽ കുറയാത്ത മാർേക്കാടെയായിരിക്കണം ഡിേപ്ലാമ.
ആദ്യവർഷം 8,500 രൂപയും രണ്ടാം വർഷം 8,900 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും. 2018 ജനുവരി 15ന് 25 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗക്കാർക്ക് മൂന്നു വർഷവും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് 10 വർഷവും ഇളവ് ലഭിക്കും. എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൊച്ചിയിലാണ് പരീക്ഷകൾ നടക്കുക. 100 രൂപ അപേക്ഷഫീസ് ഒാൺലൈനായി അടക്കണം. എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവർ ഫീസടക്കേണ്ടതില്ല. ജനുവരി 15 വരെ അപേക്ഷിക്കാം. ഒാൺലൈനായാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.cochinshipyard.com വെബ്സൈറ്റിൽ Careers page കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.