സെക്ഷൻ കൺട്രോളർ തസ്തികയിൽ 368 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർ.ആർ.ബി) അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 14 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.rrbthiruvananthapuram.gov.inൽ ലഭിക്കും. അടിസ്ഥാന ശമ്പളം 35,400 രൂപ. കൂടാതെ, ക്ഷാമബത്ത അടക്കമുള്ള നിരവധി ആനുകൂല്യങ്ങളും അനുവദിക്കും. ഓരോ ആർ.ആർ.ബിയുടെയും കീഴിൽ ലഭ്യമായ ഒഴിവുകൾ വിജ്ഞാപനത്തിലുണ്ട്.
തിരുവനന്തപുരം ആർ.ആർ.ബിയുടെ കീഴിൽ ദക്ഷിണ റെയിൽവേയിൽ 19 ഒഴിവുകളാണുള്ളത്. യോഗ്യത: അംഗീകൃത ബിരുദം. പ്രായം: 20-33 വയസ്സ്. നിയമാനുസൃത ഇളവുണ്ട്.അപേക്ഷ ഫീസ്: 500 രൂപ. വനിതകൾ/ട്രാൻസ്ജൻഡർ/വിമുക്ത ഭടന്മാർ/എസ്.സി/എസ്.ടി/ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെടുന്നവർ/സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർ/ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപ മതി. ഫീസ് ഒക്ടോബർ 16 വരെ അടക്കാം. പരീക്ഷാ ഘടനയും സിലബസും അടക്കമുള്ള സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.