മിനിരത്ന കമ്പനിയായ കൊച്ചിൻ ഷിപ്യാർഡിൽ കരാറടിസ്ഥാനത്തിൽ സേഫ്റ്റി അസിസ്റ്റൻറുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: 1. എസ്.എസ്.എൽ.സി പാസായിരിക്കണം.2. ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ അംഗീകൃത സർവകലാശാലയിൽനിന്ന് ഏക വർഷ ഡിപ്ലോമ / സർട്ടിഫിക്കറ്റ്.
പൊതുമേഖല സ്ഥാപനത്തിൽ സേഫ്റ്റിയിൽ കുറഞ്ഞത് ഒരുവർഷം പ്രവൃത്തിപരിചയം വേണം. പ്രതിമാസം 18400 രൂപയും അധികജോലിക്ക് വേതനമായി പരമാവധി 4500 രൂപയും ലഭിക്കും. മൂന്നു വർഷത്തേക്കാണ് നിയമനം. 2017 ഡിസംബർ 10ന് 30 വയസ്സ് കവിയരുത്. പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ആകെ ഒഴിവുകളിൽ അഞ്ച് ഒഴിവുകൾ സംവരണവിഭാഗത്തിന് നിജപ്പെടുത്തിയിട്ടുണ്ട്.
www.cochinshipyard.com മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 100 രൂപ അപേക്ഷഫീസ് ഒാൺലൈനായി അടക്കണം. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് അപേക്ഷ ഫീസില്ല. അവസാന തീയതി: ഡിസംബർ 10.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.