കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗുഡ്ഗാവിലെ റൈറ്റ്സ് ലിമിറ്റഡിൽ മാനേജർ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഡെപ്യൂട്ടി ജനറൽ മാനേജർ (എ.ആർ.ഇ സ്ലീപ്പർ പ്ലാൻറ്)- 04 ഒഴിവുകൾ (ഒ.ബി.സി.-02, എസ്.സി-01, എസ്.ടി.-01), യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിേപ്ലാമ.
മാനേജർ (എ.ആർ.ഇ. ബ്രിഡ്ജ്)- 07 ഒഴിവുകൾ (ജനറൽ), സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിേപ്ലാമ. ഉയർന്ന പ്രായപരിധി: ഫെബ്രുവരി ഒന്ന് 2018ന് 55 വയസ്സ്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് http://www.rites.com സന്ദർശിക്കുക.
ഒാൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 09. അപേക്ഷയുടെ പ്രിൻറഡ് പകർപ്പും അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ലഭിക്കേണ്ട അവസാന തീയതി: മാർച്ച് 16.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.