ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവായി പരിഗണിക്കുന്ന ഇന്ത്യൻ റെയിൽവേയിൽ ഗ്രൂപ് സി തസ്തികകളിൽ പുതുതായി ക്ഷണിച്ച ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 31ന് അവസാനിക്കും. റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് രണ്ടു തവണയായി നൽകിയ പരസ്യങ്ങൾ പ്രകാരം 89,409 ഒഴിവുകളാണുള്ളത്. ഇതുവരെയായി രണ്ടുകോടി പേർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നാലു ദിവസത്തിനകം ഇനിയും അനേകം പേർ അപേക്ഷിക്കുമെന്നതിനാൽ എണ്ണം ഇനിയും ഉയരും.
അസിസ്റ്റൻറ് ലോകോ ൈപലറ്റ്, ടെക്നീഷ്യൻ, ഹെൽപർ (ഇലക്ട്രിക്കൽ, ബ്രിഡ്ജ്, സിവിൽ, പി. വേ, ട്രാക് മെഷീൻ, വർക്സ്, മെക്കാനിക്കൽ, എസ് ആൻഡി ടി, സിഗ്നൽ, ടെലികമ്യൂണിക്കേഷൻ, മെഡിക്കൽ), ട്രാക് മെയ്ൻറനർ ഗ്രേഡ് നാല്, ഹോസ്പിറ്റൽ അറ്റൻഡൻറ്, അസിസ്റ്റൻറ് പോയൻറ്സ്മാൻ, ഗേറ്റ്മാൻ, പോർട്ടർ, സ്വീപർ കം പോർട്ടർ എന്നിവയാണ് ഒഴിവുകൾ.
അസിസ്റ്റൻറ് ലോകോ ൈപലറ്റ്, ടെക്നീഷ്യൻ വിഭാഗത്തിൽ 26,502 ഒഴിവുകളുണ്ട്. ഇതിൽ 50 ലക്ഷം പേർ അപേക്ഷിച്ചിട്ടുണ്ട്. മറ്റുള്ള 62,907ഒഴിവുകളിലേക്കാണ് കൂടുതൽ അപേക്ഷകർ.
അസിസ്റ്റൻറ് ലോകോ ൈപലറ്റ്, ടെക്നീഷ്യൻ തസ്തികകളിൽ അപേക്ഷിച്ചവർക്ക് രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ. അസിസ്റ്റൻറ് ലോകോ ൈപലറ്റ് അപേക്ഷകരിൽ ഇവ പാസാകുന്നവർ കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള അഭിരുചിപരീക്ഷയും പാസാകണം. മറ്റു തസ്തികകളിൽ അപേക്ഷിച്ചവർക്ക് കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള പരീക്ഷയും വിജയകരമായി പൂർത്തിയാക്കുന്നവർ ശാരീരികക്ഷമത പരിശോധനയും പൂർത്തിയാക്കണം. പരീക്ഷ കഴിഞ്ഞ് ഫലം പുറത്തുവരുേമ്പാൾ സ്വന്തം ഉത്തരങ്ങൾ പരിശോധിച്ച് സുതാര്യത ഉറപ്പാക്കാൻ അവസരമൊരുക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
ഒാൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങളിൽ നിശ്ചിത തുക നൽകി രണ്ടുതവണ തിരുത്തൽ വരുത്താൻ അവസരമുണ്ടാകും. അപേക്ഷഫീസ് ഒാൺലൈനായും എസ്.ബി.െഎ ചലാനായും അടക്കാം. 15 ഭാഷകളിൽ പരീക്ഷ എഴുതാൻ അവസരമൊരുക്കിയതിൽ മലയാളവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.