റെയിൽവേ മാനേജ്മെന്റ് സർവിസ് റിക്രൂട്ട്മെന്റ് യു.പി.എസ്.സി വഴി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവിസിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷ (ഐ.ആർ.എം.എസ്.ഇ) 2023 മുതൽ യു.പി.എസ്.സിയാണ് നടത്തുകയെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. പ്രാഥമിക, പ്രധാന എഴുത്തുപരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

റെയിൽവേ മാനേജ്മെന്റ് സർവിസിലേക്ക് യു.പി.എസ്.സി പ്രത്യേകം രൂപകൽപന ചെയ്ത പരീക്ഷയാകും നടക്കുക. യോഗ്യരായ എല്ലാ ഉദ്യോഗാർഥികളും സിവിൽ സർവിസ് പ്രാഥമിക പരീക്ഷക്ക് ഹാജരാകണം. അപേക്ഷാർഥികൾക്ക് ഒരേസമയം സിവിൽ സർവിസ്, റെയിൽവേ സർവിസ് പരീക്ഷകൾ എഴുതാനുള്ള അവസരവുമുണ്ട്. റെയിൽവേ സർവിസിന്റെ പ്രധാന എഴുത്തുപരീക്ഷകൾക്ക് 300 മാർക്ക് വീതമുള്ള രണ്ട് പരീക്ഷകളാണുള്ളത്.

ആദ്യ പേപ്പർ ഏതെങ്കിലും ഇന്ത്യൻ ഭാഷയിലും രണ്ടാമത്തേത് ഇംഗ്ലീഷിലുമാണ്. ഉദ്യോഗാർഥി തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ 250 മാർക്ക് വീതമുള്ള രണ്ട് പരീക്ഷകളും 100 മാർക്കിന്റെ പേഴ്സനാലിറ്റി ടെസ്റ്റും ഉണ്ടാകും.

സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, കോമേഴ്സ് ആൻഡ് അക്കൗണ്ടൻസി എന്നിവയാണ് ഉദ്യോഗാർഥിക്ക് തിരഞ്ഞെടുക്കാവുന്ന വിഷയങ്ങൾ. റെയിൽവേ സർവിസ് പരീക്ഷക്ക് എൻജിനീയറിങ്, കോമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടൻസി വിഷയങ്ങളിൽ ബിരുദമാണ് യോഗ്യത.

Tags:    
News Summary - Railway Management Service Recruitment through UPSC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.