പി.എസ്.സി അറിയിപ്പുകൾ
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: നിയമ വകുപ്പിൽ ലീഗൽ അസി. ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 478/2020, 479/2020, 480/2020) തസ്തികയിലേക്ക് ഫെബ്രുവരി 9, 13 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
സഹകരണ അപ്പെക്സ് സൊസൈറ്റികളിൽ എൽ.ഡി.സി - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 69/2021, 70/2021) തസ്തികയിലേക്ക് ഫെബ്രുവരി ആറിന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വിവരണാത്മക പരീക്ഷ
തിരുവനന്തപുരം: ഗവ. സെക്രട്ടേറിയേറ്റ് നിയമവകുപ്പിൽ അസി. കന്നട ട്രാൻസ്ലേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 482/2020) തസ്തികയിലേക്ക് ഫെബ്രുവരി ഏഴിന് രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നുവരെ വിവരണാത്മക പരീക്ഷ നടത്തും.
ഒ.എം.ആർ പരീക്ഷ
തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് 2 (261/2021, 285/2021) - എൻ.സി.എ - എൽ.സി./എ.ഐ തസ്തികയിലേക്ക് ഫെബ്രുവരി എട്ടിന് രാവിലെ പത്തുമുതൽ ഉച്ചക്ക് 12വരെ ഒ.എം.ആർ പരീക്ഷ നടത്തും. കെ.എസ്.ഇ.ബിയിൽ സബ് എൻജിനീയർ (ഇലക്ട്രിക്കൽ) (553/2021) തസ്തികയിലേക്ക് ഫെബ്രുവരി 10 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.