കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് കീഴിൽ ഡറാഡൂണിലുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
59 ഒഴിവുകളാണുള്ളത്. 1. പ്രോജക്ട് അസോസിയറ്റ്: രണ്ട് ഒഴിവ് 2. സീനിയർ ബയോളജിസ്റ്റ്: നാല് ഒഴിവ് 3. റിസർച് ബയോളജിസ്റ്റ് (ഫീൽഡ് കോമ്പണൻറ്): 45 ഒഴിവ് 4. റിസർച് ബയോളജിസ്റ്റ് (ജി.െഎ.എസ് കോമ്പണൻറ്): രണ്ട് ഒഴിവ് 5. റിസർച് ബയോളജിസ്റ്റ് (ജനറ്റിക്സ് കോമ്പണൻറ്): മൂന്ന് ഒഴിവ് 6. പ്രോജക്ട് ബയോളജിസ്റ്റ്: രണ്ട് ഒഴിവ് 7. സീനിയർ ബയോളജിസ്റ്റ്: ഒരു ഒഴിവ് തിരുവനന്തപുരമുൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഒാൺലൈൻ പരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 750 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 100 രൂപയാണ്.
ഡിസംബർ 15നക ം ഒാൺലൈനായി അപേക്ഷിക്കണം. ഡിസംബർ 23നാണ് ഒാൺൈലൻ പരീക്ഷ. വിവരങ്ങൾക്ക്
www.wii.gov.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.