പൊലീസ് കോണ്‍സ്റ്റബിള്‍ കായിക ക്ഷമത പരീക്ഷ 23, 24 ന്

കൊച്ചി : പൊലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി) (സോഷ്യല്‍ റിക്രൂട്ട് മെന്റ് ഫോര്‍ എസ്.സി-എസ്.ടി ആന്റ് എസ്.ടി മാത്രം) (കാറ്റഗറി നമ്പര്‍ 340/2020 ആന്റ് 251/2020 തസ്തികയുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 2022 ആഗസ്റ്റ് 23, സെപ്റ്റംബര്‍ 20 തീയതികളില്‍ പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികള്‍ക്കായുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 23, 24 തീയതികളില്‍ ചോറ്റാനിക്കര ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടത്തും.

അര്‍ഹരായ ഉദ്യോഗാർഥികള്‍ പി.എസ്.സി യുടെ www.keralapsc.gov.in വെബ്‌സൈറ്റില്‍ നിന്നും കായികക്ഷമത പരീക്ഷയ്ക്ക് ഹാജരാകേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മറ്റ് നിർദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Tags:    
News Summary - Police Constable Physical Fitness Test on 23rd and 24th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.