കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള ഇംഫാൽ (മണിപ്പൂർ) നാഷനൽ സ്പോർട്സ് യൂനിവേഴ്സിറ്റി 2017-18 വർഷത്തെ ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് ഡിസംബർ 11 വരെ അപേക്ഷ സ്വീകരിക്കും.
കോഴ്സുകൾ ബാച്ലർ ഒാഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (ബി.പി.ഇ.എസ്): ആറ് സെമസ്റ്ററുകളായുള്ള മൂന്നുവർഷത്തെ ഫുൾടൈം കോഴ്സാണിത്.
ബി.എസ്.സി ഇൻ സ്പോർട്സ് കോച്ചിങ്: എട്ട് സെമസ്റ്ററുകളിലായുള്ള നാലു വർഷത്തെ ഫുൾടൈം കോഴ്സിൽ ആർച്ചറി, ബോക്സിങ്, ഷൂട്ടിങ്, ബാഡ്മിൻറൺ, ട്രാക്ക് ആൻഡ് ഫീൽഡ്, ഫുട്ബാൾ, വെയ്റ്റ് ലിഫ്റ്റിങ് ഡിസിപ്ലിനുകളിലാണ് പരിശീലനം.
ഇൗ രണ്ട് കോഴ്സുകൾക്കും അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ്ടു പരീക്ഷ വിജയമാണ്. തത്തുല്യ ബോർഡ് പരീക്ഷ പാസായവരെയും പരിഗണിക്കും. ഒാരോ കോഴ്സിലും 50 സീറ്റുകൾ വീതമുണ്ട്. അപേക്ഷഫീസ് 300 രൂപയാണ്.
പൊതുവായ അപേക്ഷഫോറവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും
www.yas.nic.in വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അേപക്ഷ ഡിസംബർ 11നകം കിട്ടത്തക്കവണ്ണം അയക്കണം.
തെരഞ്ഞെടുപ്പ്: ദേശീയതലത്തിൽ തിരുവനന്തപുരം, ബംഗളൂരു, ന്യൂഡൽഹി, ഇംഫാൽ, ഗുവാഹതി, ഗാന്ധിനഗർ, ഗ്വാളിയർ, പാട്യാല, കൊൽക്കത്ത എന്നിവിടങ്ങളിലായി നടത്തുന്ന അഡ്മിഷൻ ടെസ്റ്റ്, തുടർന്നുള്ള ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾ www.yas.nic.in ലും 011-23383336, 011-24368245 എന്നീ ഫോൺ നമ്പറുകളിലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.